Kaakka poocha

1992
Lyrics
Language: Malayalam

ഹേ ഹേ ലലല്ലാ ലല്ലലല്ലാ

ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ
ആഹാ..
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ

കൊച്ചു മകന്‍ കോതമകന്‍ കച്ച വാങ്ങാന്‍ പോയി പോല്‍
കൊച്ചിയിലെ കായലില്‍ കൊച്ചനോ വീണു പോല്‍
കണ്ടു നിന്ന ചെമ്പരുന്ത് റാഞ്ചിക്കൊണ്ടു പോയി പോല്‍
തെക്കു തെക്കു തെന്മലയില്‍ കൊണ്ടു ചെന്നു തിന്നു പോല്‍
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാന്‍ വാ
ആര്‍പ്പു വിളി ആര്‍ഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ

ഉണ്ടിതുപോല്‍ പണ്ടൊരിക്കല്‍ അമ്പാടിയില്‍ കുണ്ഡനി
മഞ്ഞ ചുറ്റി പീലി കെട്ടി കണ്ണനാം കിങ്ങിണി
പൂങ്കടമ്പിന്‍ കൊമ്പിലേറി കാളിന്ദിയില്‍ ചാടി പോല്‍
കാളിയന്റെ ഉച്ചി മേലേ പിച്ചെ പിച്ചെ ആടി പോല്‍
നേരാകാം അതു നേരാവാം പുഴയില്‍ പാമ്പും ഇഴയാം
പോരെങ്കില്‍ അതില്‍ നീരാടാം തിരയും ചുഴിയും തെരയാം
നേരാകാം അതു നേരാവാം പുഴയില്‍ പാമ്പും ഇഴയാം
പോരെങ്കില്‍ അതില്‍ നീരാടാം തിരയും ചുഴിയും തെരയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാന്‍ വാ
അപ്പുക്കുട്ടാ ഉപ്പുംകൊണ്ടു കേറാന്‍ വാ
ആര്‍പ്പുവിളി ആര്‍ഭാടം കൊമ്പുവിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
വെറും കാക്കാ പൂച്ചാ ....
Movie/Album name: Pappayude Swandam Appus
Artists