നീലത്തിരയോളത്തിൽ ദൂരത്തൊരു പൊൻമൊട്ട് ആരാരോ തേടുന്ന നേരം (2) മിണ്ടാതെ വന്നു മിഴി രണ്ടുമോമൽ കൈ കൊണ്ടു മൂടൂം പ്രിയ കൂട്ടുകാരാ എണ്ണാതെ നീ തോണിയേറി പോകാൻ ചെല്ലത്തുമ്പി പോലെ മേലേ പാറാൻ (പൊന്മേഘത്തിൻ...)
കുന്നിമണി പൊൻചിപ്പി മിന്നുമൊരു കൈക്കുമ്പിൾ സമ്മാനമേകുന്ന രാവിൽ (2) തിങ്കൾക്കിടാവിൻ കളിയോടമേറാൻ നീലപ്പളുങ്കിൻ തിരമാലയെണ്ണാൻ കാണാകടൽ തീരം തേടി പോകാൻ പൂമീൻ പോലെ ഓളം തുള്ളി നിൽക്കാൻ (പൊന്മേഘത്തിൻ...)