പാടുകയായ് ഞാന്‍ മകനേ നിനക്കായ് പാടിത്തീരാത്ത സ്നേഹത്തിന് സംഗീതം പാടുകയായ് ഞാന്‍ മകനേ നിനക്കായ് പാടിത്തീരാത്ത സ്നേഹത്തിന് സംഗീതം ആരും മൂളാത്ത വാത്സല്യഗാനം പാരിതില്‍ നീയാണു സൂര്യോദയം അമ്മ നേടിയ പുണ്യം നിന് തേജോമുഖം പാടുകയായ് ഞാന്‍....
കണ്ണേറ് കൊള്ളാതെ കാറ്റൊന്നു നുള്ളാതെ നെഞ്ചോടു ചേര്ത്തമ്മ കാത്തൊരെന്‍ കുഞ്ഞേ നീ അമ്മിഞ്ഞപ്പാലിന്റെ സ്വാദും മറക്കാതെ അമ്മയാണെന് ദൈവം ചൊല്ലിടും പൊന്നേ നീ വലിയവനായാലും അകലെ പോയാലും അമ്മയ്ക്കു നീയെന്നും കുഞ്ഞോമന വലിയവനായാലും അകലെ പോയാലും അമ്മയ്ക്കു നീയെന്നും കുഞ്ഞോമന പാടുകയായ് ഞാന്‍.....
ഒന്നും കൊതിക്കാതെ കണ്ണുനീര് താളത്തില്‍ പൊന്മകനായ് ചൊന്ന പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ അമ്മതന്‍ താരാട്ടായ് കാലം പാടുമ്പോള്‍ അംഗനാജന്മങ്ങള് പുണ്യമായി മാറീടും മരുവിതില്‍ ആയാലും മകനേ ഈ സ്നേഹം നന്മയ്ക്ക് നാമ്പേകും പനിനീര് മഴ മരുവിതില്‍ ആയാലും മകനേ ഈ സ്നേഹം നന്മയ്ക്ക് നാമ്പേകും പനിനീര് മഴ