Kadalamma

2017
Lyrics
Language: English

Ele...le...ele...ele....
Kadalamma vilichappam kai neetti chenne njaan
Karal vechu vilichappam kanivode vilichappam
Purayonnu chamaykkaanodi chenne njaan
Thiriyonnu koluthaanodichenne njaan....

Ikkarayude karalu pidanjaal eeradiyaay thazhukum kadalamma
Karkkidakam kannu nirachaal kaattaay vannekum ponnumma...
Kara than molaane nalla varameki kaakkunnolaane....
Ele...le...ele...

Koottaayoru ponnarayathi koorayiloru naalethi
Kunjungalumundaayappam kudilil chiri nura kuthi
Vayareriyum nerathakale valayeriyaan poye njaan...
Thirike njaan vannappam koorayilla..ponnarayi pennilla
Kanninum kannaaya kunju makkalumilla....
Kanninum kannaayen...kanninum kannaaya kunju makkalumilla
Kadal petta karayeyum kadal thinnumennulla
Kadhayorthaal muthassikkadhayennum pathiralla
Pathiralla... pathiralla... pathiralla....
Language: Malayalam

ഏലേ...ലേ..ഏലേ....ഏ ഏ...ഏ ഏലേ...ഏ...

കടലമ്മ വിളിച്ചപ്പം കൈനീട്ടി ചെന്നേ ഞാൻ
കരൾ വെച്ചു വിളിച്ചപ്പം കനിവോടെ വിളിച്ചപ്പം
പുരയൊന്നു ചമയ്ക്കാനോടിച്ചെന്നേ ഞാൻ
തിരിയൊന്നു കൊളുത്താനോടിച്ചെന്നേ ഞാൻ....

ഇക്കരയുടെ കരളുപിടഞ്ഞാൽ ഈരടിയായ് തഴുകും കടലമ്മ
കർക്കിടകം കണ്ണു നിറച്ചാൽ കാറ്റായ് വന്നേകും പൊന്നുമ്മ...
കരതൻ മോളാണേ നല്ല വരമേകി കാക്കുന്നോളാണേ....
ഏലേ...ലേ..ഏലേ....ഏ ഏ...

കൂട്ടായൊരു പൊന്നരയത്തി കൂരയിലൊരു നാളെത്തി
കുഞ്ഞുങ്ങളുമുണ്ടായപ്പം കുടിലിൽ ചിരി നുരകുത്തി
വയറെരിയും നേരത്തകലെ വലയെറിയാൻ പോയേ ഞാൻ...
തിരികെ ഞാൻ വന്നപ്പം കൂരയില്ല പൊന്നരയി പെണ്ണില്ല
കണ്ണിനും കണ്ണായ കുഞ്ഞുമക്കളുമില്ല....
കണ്ണിനും കണ്ണായെൻ...കണ്ണിനും കണ്ണായ കുഞ്ഞുമക്കളുമില്ല
കടൽ പെറ്റ കരയെയും കടൽ തിന്നുമെന്നുള്ള
കഥയോർത്താൽ മുത്തശ്ശിക്കഥയെന്നും പതിരല്ല
പതിരല്ല...പതിരല്ല....പതിരല്ല....
ഏ ഏ....ഏ ഏ....ഏ ഏ...
Movie/Album name: Ayaal Jeevichirippundu
Artists