Nadavaathil Thurannilla

2017
Lyrics
Language: English

Nada vaathil thurannilla
Padi vaathil kadannoraalananjilla
Naru nilaavudichittum
Padi vaathil kadannoraalananjilla
Varumenno varillenno varuvaan vaikidumenno
Parayaathe poyathaam pranayamaanere enno
Paaril maanasa thaaril
Naru nilaavudichittum
Padi vaathil kadannoraalananjilla

Priyamennu ninachu njan
Priyamennu ninachu njan...
Orukkivechavayilen
Priyathamaa ninakkethum kuthukamille
Chandana pudavayo sindoora thilako
Shringaara rasamolum kavyaalaapamo

Naru nilaavudichittum
Padi vaathil kadannoraalananjilla

Kathirennu karuthi njaan
Karuthi vechava verum
Pathirennu kaattil parannu pomo?
Vandukal thedi ethum chem pavizhangal kortha
Pol chilankakalude gaanaalaapamo

Naru nilaavudichittum
Padi vaathil kadannoraalananjilla
Varumenno varillenno varuvaan vaikidumenno
Parayaathe poyathaam pranayamaanere enno
Paaril maanasathaaril
Nada vaathil thurannillaa
Oraal ananjilla
Language: Malayalam

നടവാതിൽ തുറന്നില്ല
പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല...
നറുനിലാവുദിച്ചിട്ടും..പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല
വരുമെന്നോ വരില്ലന്നോ...വരുവാൻ വൈകിടുമെന്നോ...
പറയാതെ പോയതാം പ്രണയമാണേറെയെന്നോ....
പാരിൽ മാനസതാരിൽ...
നറുനിലാവുദിച്ചിട്ടും..പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല...

പ്രിയമെന്നു നിനച്ചു ഞാൻ...
പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവെച്ചവയിലെൻ
പ്രിയതമാ നിനക്കേതും കുതുകമില്ലേ...
ചന്ദന പുടവയോ സിന്ദൂരതിലകമോ...
ശൃംഗാര രസമോലും കാവ്യാലാപമോ...
നറുനിലാവുദിച്ചിട്ടും..പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല...

കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും
പതിരെന്നോ കാറ്റിൽ പറന്നുപോമോ...
വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത
പൊൽ ചിലങ്കകളുടെ ഗാനാലാപമോ....
നറുനിലാവുദിച്ചിട്ടും..പടിവാതിൽ കടന്നൊരാൾ അണഞ്ഞില്ല...
വരുമെന്നോ വരില്ലന്നോ...വരുവാൻ വൈകിടുമെന്നോ...
പറയാതെ പോയതാം പ്രണയമാണേറെയെന്നോ....
പാരിൽ മാനസതാരിൽ...
നടവാതിൽ തുറന്നില്ല........
ഒരാൾ അണഞ്ഞില്ല..........
Movie/Album name: Kamboji
Artists