Maalininadithan

1989
Lyrics
Language: English

Maalini ndadithan theeravanathil
Maalini ninne njaan kandu
Maanukal meyum mekhalayil nee
Azhakin kaniyay nilkkum velayil

Karakal alathan thalayaninju
Karalin thadangal thaliraninju
Valkkalam murukum nin maaril
Mriduvaay pathiyaan njan kothichu
Maalini nadithan.......

Ilakum mizhikal sharam kozhichu
Pidayum kiliyaay manam thudichu
Shalabham thirayum nin kannil
Aliyanarikil njaanananju
Maalini nadithan.........
Language: Malayalam

മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു
മാനുകള്‍ മേയും മേഖലയില്‍ നീ
അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍
മാലിനി നദിതന്‍.......

കരകള്‍ അലതന്‍ തളയണിഞ്ഞു
കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു
വല്‍ക്കലം മുറുകും നിന്‍മാറില്‍
മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു
മാലിനി നദിതന്‍..........

ഇളകും മിഴികള്‍ ശരം കൊഴിച്ചു
പിടയും കിളിയായ് മനം തുടിച്ചു
ശലഭം തിരയും നിന്‍ കണ്ണില്‍
അലിയാനരികില്‍ ഞാനണഞ്ഞു
മാലിനി നദിതന്‍
Movie/Album name: Jeevitham Oru Raagam
Artists