SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maunavumaay marayukayaay Maunavumaay marayukayaay...ullil vingum novu Thengukayaay mizhikalumaay...munnil moha jaalam (maunavumaay....) Saanthwanamaayi engum thedukayaayi Niramaarnna swapnangal nizhalaay vannethumpol Maunavumaay....maunavumaay... Janmangal theerkkum bandham jwaalayaay eriyum Virahangal nirayum maunam baashpamaay uyarum Ariyaathe...... (janmangal...) Chirakatta shalabham pol thalarunna velakalil Neeyum njaanum nammude kanavum Kanneerum maathram... Maunavumaay....maunavumaay... Pakalinte olivaay ennum nilkkunnu sooryan Nizhalaay vinnil engo marayunnu chandran Mookaardram... (pakalinte...) Manassinte oru konil theliyunnorormmakalil Ellaamellaam mannil marayum Vedanayum maathram... Maunavumaay....maunavumaay... (maunavumaay....) മൗനവുമായ് മറയുകയായ്.... മൗനവുമായ് മറയുകയായ്....ഉള്ളിൽ വിങ്ങും നോവു് തേങ്ങുകയായ് മിഴികളുമായ്...മുന്നിൽ മോഹ ജാലം (മൗനവുമായ്....) സാന്ത്വനമായി എങ്ങും തേടുകയായി നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ മൗനവുമായ്....മൗനവുമായ്... ജന്മങ്ങൾ തീർക്കും ബന്ധം ജ്വാലയായ് എരിയും വിരഹങ്ങൾ നിറയും മൗനം ബാഷ്പമായ് ഉയരും അറിയാതെ...... (ജന്മങ്ങൾ...) ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ നീയും ഞാനും നമ്മുടെ കനവും കണ്ണീരും മാത്രം... മൗനവുമായ്....മൗനവുമായ്... പകലിന്റെ ഒളിവായ് എന്നും നിൽക്കുന്നു സൂര്യൻ നിഴലായ് വിണ്ണിൽ എങ്ങോ മറയുന്നു ചന്ദ്രൻ മൂകാർദ്രം... (പകലിന്റെ...) മനസ്സിന്റെ ഒരു കോണിൽ തെളിയുന്നൊരോർമ്മകളിൽ എല്ലാമെല്ലാം മണ്ണിൽ മറയും വേദനയും മാത്രം... മൗനവുമായ്....മൗനവുമായ്... (മൗനവുമായ്....)
Movie/Album name: Village Guys
Artists