നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ സ്വരരാഗമായി ജീവനില്‍ കരളേ ഓടിവാ നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ
കാമാഗ്നി കലശം നീ മാറില്‍ ഏന്തി മേലാകെ എരിയുമ്പോള്‍ ഏകാന്ത ശലഭം തേടുന്നു ശിഖരം താളത്തില്‍ പൂമേനി (കാമാഗ്നി കലശം ) തമ്മില്‍ തമ്മില്‍ പുണരുന്ന നിമിഷം മന്മഥന്‍ മയങ്ങി നിന്ന നന്ദനം സുഖം തരും പെണ്‍കിളിയേ വാ
നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ
കാര്‍കൂന്തല്‍ നല്ല പൂമെത്തയാക്കി കണ്‍മൂടി മയങ്ങുമ്പോള്‍ രോമാഞ്ച പുളകം പൂക്കുന്ന നിമിഷം പ്രേമാമൃതം നിറയും (കാര്‍കൂന്തല്‍ നല്ല ) മെയ്യും മെയ്യും നൃത്തമാടും സംഗമം കണ്ണുകളില്‍ വര്‍ണ്ണമേകി കുങ്കുമം സുഖം തരും പെണ്‍കിളിയേ വാ