SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Jeevithampole nadhiyozhuki Bhaavanapole thirayilaki Akale alakatal vilikkunnu Aashaasaagaram vilikkunnu... (jeevithampole) Malayativaarathil kuthichu chaati Mayilaatum kunnine punarnnu paati Karinkallil mukham thalli kotunkaattil vazhithetti Padayaathra thutarunnu pambaanadhi Kannuneermanikle chiriyute chilambaakkum pambaanadhi Chiriyute chilambaakkum pambaanadhi.... (jeevithampole) Nadhiyute darshanam pakarthuka nee Nanmathan olangal unarthuka nee Erivenal patarnnaalum nizhal kaanaathalanjaalum Thalaraathe nin yaathra thutaruka nee Irul mootum veedhiyil velichathin malaraay vitaruka nee Velichathin malaraay vitaruka nee (jeevithampole) ജീവിതം പോലെ നദിയൊഴുകി ഭാവന പോലെ തിരയിളകി അകലെ അലകടല്‍ വിളിക്കുന്നു ആശാസാഗരം വിളിക്കുന്നു (ജീവിതം പോലെ) മലയടിവാരത്തില്‍ കുതിച്ചു ചാടി മയിലാടും കുന്നിനെ പുണര്‍ന്നു പാടി കരിങ്കല്ലില്‍ മുഖം തല്ലി കൊടുങ്കാട്ടില്‍ വഴിതെറ്റി പദയാത്ര തുടരുന്നു പമ്പാനദി കണ്ണുനീര്‍മണികളെ ചിരിയുടെ ചിലമ്പാക്കും പമ്പാനദി ചിരിയുടെ ചിലമ്പാക്കും പമ്പാനദി (ജീവിതം പോലെ) നദിയുടെ ദര്‍ശനം പകര്‍ത്തുക നീ നന്മതന്‍ ഓളങ്ങള്‍ ഉണര്‍ത്തുക നീ എരിവേനല്‍ പടര്‍ന്നാലും നിഴല്‍ കാണാതലഞ്ഞാലും തളരാതെ നിന്‍ യാത്ര തുടരുക നീ ഇരുള്‍ മൂടും വീഥിയില്‍ വെളിച്ചത്തിന്‍ മലരായ് വിടരുക നീ വെളിച്ചത്തിന്‍ മലരായ് വിടരുക നീ (ജീവിതം പോലെ)
Movie/Album name: Parivarthanam
Artists