Unni pulkoodu koottum en manassil Pirannu ponmakane nee Olivin shaanthiyil perunaal punyavumaayi
Language: Malayalam
ഉണ്ണി പുൽക്കൂട് കൂട്ടും എൻ മനസ്സിൽ പിറന്നു പൊന്മകനേ നീ ഒലിവിൻ ശാന്തിയിൽ പെരുന്നാൾ പുണ്യവുമായ് (ഉണ്ണി പുൽക്കൂട്...)
വളർന്നു വരും നാളുകളിൽ വിതിർന്ന നിൻ പുഞ്ചിരിയിൽ (2) മറന്നു സർവവും തളിർത്തു സർവതും (2) എൻ മകനേ നീയണയേ നിറഞ്ഞു നെഞ്ഞകം കിലുങ്ങും കൊഞ്ചലായ് (ഉണ്ണി പുൽക്കൂട്...)
വളർന്നു കഴിഞ്ഞെന്നാലും എൻ കൈകൾ തന്നൂയലും (2) താരാട്ടിൻ തല്പവും ഹൃത്താള സ്നേഹവും (2) കണ്മണിയേ ഞാൻ നിനക്കായ് തുളുമ്പാതുള്ളിലിന്നും വിളമ്പുമെന്നെന്നും (ഉണ്ണി പുൽക്കൂട്...)