Paattinte puzhayil njan poonthoniyaakumpol Raagathin olam muthum mohamaakumpol Arikil ille ee premaraavil Nin malarvallam thuzhayuvaan hoy (paattinte..)
Iravinte naadam hrudayathin shokam Idarunnu kaatham akal deshathil Ee medu maaykkaan kaliveerayaakkaan Hrudayangal meettaan priyaraagangal Ninne vilikkumpozhen bhoomiyunarunnu Innolam kelkkaathulloru raagamozhukunnu Arikil ille ee premaraavil Nin malarvallam thuzhayuvaan hoy (paattinte..)
Romeoyum juliyattum innente kannil kadamkadhakal Orumichu cheraan chiri kondu moodaan Oru kodi swapnam panku veykkaan Thullikkalikkunnil ninte nerangal Ennil viriyunnu puthan kavya swarggangal Arikil ille ee premaraavil Nin malarvallam thuzhayuvaan hoy (paattinte..)
Language: Malayalam
പാട്ടിന്റെ പുഴയില്‍ ഞാൻ പൂന്തോണിയാകുമ്പോൾ രാഗത്തിൻ ഓളം മുത്തും മോഹമാകുമ്പോൾ അരികിൽ ഇല്ലേ ഈ പ്രേമരാവിൽ നിൻ മലർ വള്ളം തുഴയുവാൻ ഹേയ് (പാട്ടിന്റെ..)
ഇരവിന്റെ നാദം ഹൃദയത്തിൻ ശോകം ഇടറുന്നു കാതം അകൽ ദേശത്തിൽ ഈ മേടു മായ്ക്കാൻ കളിവീരയാക്കാൻ ഹൃദയങ്ങൾ മീട്ടാൻ പ്രിയരാഗങ്ങൾ നിന്നെ വിളിക്കുമ്പൊഴെൻ ഭൂമിയുണരുന്നു ഇന്നോളം കേൾക്കാതുള്ളൊരു രാഗമൊഴുകുന്നു അരികിൽ ഇല്ലേ ഈ പ്രേമരാവിൽ നിൻ മലർ വള്ളം തുഴയുവാൻ ഹേയ് (പാട്ടിന്റെ..)
റോമിയോയും ജൂലിയറ്റും ഇന്നെന്റെ കണ്ണിൽ കടംകഥകൾ (2) ഒരുമിച്ചു ചേരാൻ ചിരി കൊണ്ടു മൂടാൻ ഒരു കോടി സ്വപ്നം പങ്കു വെയ്ക്കാൻ തുള്ളിക്കളിക്കുന്നുള്ളിൽ നിന്റെ നേരങ്ങൾ എന്നിൽ വിരിയുന്നു പുത്തൻ കാവ്യസ്വർഗ്ഗങ്ങൾ അരികിൽ ഇല്ലേ ഈ പ്രേമരാവിൽ നിൻ മലർ വള്ളം തുഴയുവാൻ ഹേയ് (പാട്ടിന്റെ..)