Sharanamayyappaa Sharanamayyappaa
1982
Sharanamayyappaa sharanamayyappaa
Abhayam nin thiru charanamayyappaa
Swamee sharanam sharanam ponnayyappaa
Swaamiyallaathoru sharanamillaayyappaa
Paschaathaapa kanneermuthani maalakal aniyunnu njangal
Thettum pizhayum cheythoru paapikal kettukal niraykkunnu
Sirakal thorum dukhathin theekkanalukal eriyunnu
Hariharaputhraa paramapavithraa pizhakal porukkenam
Swamee sharanamayyappaa swaamee sharanamayyappaa
Kaliyugavaradaa karppoorapriyaa dharmmashasthaave ninte
Kazhalina paniyaan pathinettolam padikal chavitteedaan
Kallum mullum kaadum kashtappaadin karimalayum
Pallikkettum eduthukondee paavangal thaandi
Swamee sharanamayyappaa swaamee sharanamayyappaa
Doore doore ninnambalaveliyil ponnambalaveliyil
Theeraashoka kettukalenthi paapikal veezhumbol
Nin thiru darshana paramaanandam arulanamayyappaa
Santhaapakkadal naduvil karayaay uyaranamayyappaa
Swaamee sharanamayyappaa swaamee sharanamayyappaa
ശരണമയ്യപ്പാ ശരണമയ്യപ്പാ
അഭയം നിന്‍ തിരുചരണമയ്യപ്പാ
സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
പശ്ചാത്താപക്കണ്ണീർമുത്തണിമാലകളണിയുന്നു, ഞങ്ങള്‍
തെറ്റും പിഴയും ചെയ്തൊരു പാപികള്‍ കെട്ടുകള്‍ നിറയ്ക്കുന്നു
സിരകള്‍ തോറും ദുഃഖത്തിന്‍ തീക്കനലുകളെരിയുന്നു
ഹരിഹരപുത്രാ പരമപവിത്രാ പിറകള്‍ പൊറുക്കേണം
സ്വാമീ ശരണമയ്യപ്പാ... സ്വാമീ ശരണമയ്യപ്പാ...
കലിയുഗവരദാ കര്‍പ്പൂരപ്രിയ ധര്‍മ്മശാസ്താവേ, നിന്റെ
കഴലിണ പണിയാന്‍ പതിനെട്ടോളം പടികള്‍ ചവിട്ടീടാന്‍
കല്ലും മുള്ളും കാടും കഷ്‌ടപ്പാടിന്‍ കരിമലയും
പള്ളിക്കെട്ടുമെടുത്തുംകൊണ്ടീ പാവങ്ങള്‍ താണ്ടി
സ്വാമീ ശരണമയ്യപ്പാ... സ്വാമീ ശരണമയ്യപ്പാ...
ദൂരെ ദൂരെ നിന്നമ്പലവെളിയില്‍ പൊന്നമ്പലവെളിയില്‍
തീരാശോകക്കെട്ടുകളേന്തി പാപികള്‍ വീഴുമ്പോള്‍
നിന്‍ തിരുദര്‍ശനപരമാനന്ദം അരുളണമയ്യപ്പാ
സന്താപക്കടല്‍ നടുവില്‍ കരയായ് ഉയരണമയ്യപ്പാ
സ്വാമീ ശരണമയ്യപ്പാ... സ്വാമീ ശരണമയ്യപ്പാ...
Movie/Album name: Thuranna Jail
Artists