Neelakkadambin

1998
Lyrics
Language: Malayalam

നീലക്കടമ്പിൻ പൂ ഉതിരുന്ന തീരം
കലമാൻ മദിക്കുന്ന നേരം (2)
കുളിർ മഞ്ഞു പെയ്യും സാന്ധ്യയാമം
കാളിന്ദീ സൈകതം (2)
(നീലക്കടമ്പിൻ...)

ഇതാ സ്വരം തരും ലയം
കുയിലിന്റെ മൃദുപഞ്ചമം
ഇതാ മുകിൽ വനങ്ങളിൽ
മധുമാസ ചന്ദ്രോദയം (ഇതാ..)
ഈ കനവിന്റെ മാരകോവിലിൽ
ഉത്സവം ഉത്സവം
(നീലക്കടമ്പിൻ...)

ഇളംവിരൽ തൊടും തനു
പുളകങ്ങൾ കൈക്കൊള്ളവേ
സഖീ മനം തേടും മുഖം
സുഖമേകും സ്മൃതിയേകവേ (ഇളം..)
നിനവിൻ കരയിലാകവേ
ഉത്സവം ഉത്സവം
(നീലക്കടമ്പിൻ...)
Movie/Album name: Kalaapam
Artists