Poyakaala Madurima Uruvidum

2026
Lyrics
Language: Malayalam

പോയകാല മധുരിമയുരുവിടും ആയിര വലയാലിലയിളകി
ഓളം തുള്ളും ഉത്സവ ലഹരിയിൽ
ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ

അനുരാഗം വിങ്ങി വിതുമ്പും അറിയാലോകമിതല്ലേ
അലിയും സ്വപ്നലയങ്ങളിൽ
ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ
തിരകൾ തുള്ളി തമ്മിലലിയും
കളകളരവമതിൽ എന്തു രഹസ്യം
കരയിതിൽ മോഹക്കണ്ണാൽ ചില്ലകൾ
ആടിപ്പാടിയതെന്തു രഹസ്യം

ഒരു മെയ്യായ് കഴിയുമ്പൊഴും
വിരഹതാപമെത്രയസ്സഹ്യം
ഒരു നിമിഷം ഒരു യുഗമാകും
ഒരു യുഗം ഒരു നിമിഷവുമാകും
നിമിഷം ഇടറിവീഴുമ്പോഴും
ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ
ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ

പോയകാല മധുരിമയുരുവിടും ആയിര വലയാലിലയിളകി
ഓളം തുള്ളും ഉത്സവ ലഹരിയിൽ
ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ
ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ
Movie/Album name: Sathyathil Sambhavichathu
Artists