Kilu Kilungiyo

1993
Lyrics
Language: Malayalam

(സ്ത്രീ) കിലുകിലുങ്ങിയോ
കരളിനുള്ളിലെ പ്രണയനൂപുരങ്ങള്‍
പതിയേ
(കിലുകിളുങ്ങിയോ )
ലയവിലോലമായു്
മനസ്സു് മൂളിയോ
ശ്രുതിമറന്നൊരീണം വെറുതെ

(സ്ത്രീ) നീയും ഞാനും
നിളമിണയായു് വീഴുമ്പോഴും
കാറ്റിന്‍ചുണ്ടില്‍ കളമുരളികമൂളുമ്പോളും
കുറുകുമിനിയുമുയിരില്‍ മണിമുകില്‍പ്രാവുകള്‍
മര്‍മ്മരം തരളമായു് കുളിരേല്‍ക്കാന്‍

(പു) (കിലുകിലുങ്ങിയോ )

(പു) മായാമൗനം മധുകണമായു് പെയ്യുമ്പോഴും
മാറില്‍ മെല്ലെ തുടുവിരലാല്‍ നുള്ളുമ്പോഴും
വിടരുമിനിയുമുടലില്‍ കുനുകുളിര്‍നാമ്പുകള്‍
വരൂ വരൂ പുളകമായു് ഇളവേല്‍ക്കാന്‍

(സ്ത്രീ) (കിലുകിലുങ്ങിയോ )
(പു) (ലയവിലോലമായു് )
Movie/Album name: Harichandanam
Artists