ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമീ ചില്ലോടിലൂടെ വരും.... നാനാ നിറങ്ങളിലാളുന്ന സാഗരം ചിലമ്പണിഞ്ഞരികിൽ വരും... ആഴിടങ്ങളിൽ കാണും പാദമുദ്രകൾ ആരോ കാത്തുനില്പതിൻ ഓർമ്മപ്പൂവിതളായ്... ഒരേ ഒരേ മുഖം മാത്രം....ഒരേ ഒരേ സ്വരം മാത്രം ഒരേ ഒരേ നിറം മാത്രം...എന്നിൽ തങ്ങിയോ....(2) മേഘം മഴവില്ലിൻ പീലിക്കുട ചൂടി മേലേ നിൽക്കുന്നുവോ....
വേനൽ താപം വെള്ളി മാവിൽ മദം ചേരും മാകന്ദ മാല്യങ്ങളായി.... മേലേ കുരുത്തോല വീശി കുളിർ കാറ്റിൻ വിശറികളുണരുകയായി.... പ്രാവു് പാറിടും കോവിൽ ഗോപുരങ്ങളിൽ എതോ സ്നേഹകൂജനം കാതിൽ തേനോലിയായ് ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ ഇതേ തണൽമരക്കീഴേ നാളേ നിൽക്കുമോ....(2)