Swaram Swayam Maranno Sarike
1996
സ്വരം സ്വയം മറന്നോ ശാരികേ
വരൂ സുഖം തരില്ലേ ഓര്‍മ്മകള്‍
അനാദിയാം വിഷാദമായി നിലാവിലീയലകടല്‍ തേങ്ങും
സ്വരം സ്വയം മറന്നോ ശാരികേ
അനന്തമീ വേനല്‍ക്കാറ്റില്‍ മരീചികേ നിന്‍ കുളിരെവിടെ
മറന്നു പോം പൊന്നോണക്കാറ്റില്‍ മനസ്സിലോ ഈ വളകിലുക്കം
മിഴികളോ നീര്‍ക്കിളികള്‍ ഉയിരുലോ കനല്‍പ്പൊരികള്‍
ഇവളെന്റെ മണിമുത്തല്ലേ
സ്വരം സ്വയം മറന്നോ ശാരികേ
തളര്‍ന്നൊരീ തോണിപ്പാട്ടില്‍ വിദൂരതേ നിന്‍ ചിറകെവിടെ
തളിര്‍ത്തിടും കിളിമൊഴികള്‍ തകര്‍ന്നുവോ ഈ പരിഭവത്തില്‍
തെളിയുമോ ഉദയമുഖം ഇരുളിലോ ഇനി അഭയം
ഇവളെന്റെ കണിമുത്തല്ലേ
(സ്വരം )
Movie/Album name: Swapnalokathe Baalabhaaskaran
Artists