പാവങ്ങൾക്കു് പട്ടിണി മാത്രം പാടുപെടുന്നോർക്കാശകൾ മാത്രം സമ്പാദ്യം സമ്പാദ്യം സമ്പാദ്യം പണക്കാരനു് പദ്ധതികൾ പണക്കാരനു് മേൽഗതികൾ പാവങ്ങൾക്കു് പട്ടിണി മാത്രം പാടുപെടുന്നോർക്കാശകൾ മാത്രം....
പകലിരവോളം പാടുപെടുന്നവൻ തൊഴിലാളി തൊഴിലാളി തൊഴിലാളി തൊഴിലാളി... പട്ടിണിമാറ്റാൻ ചക്രം തിരിക്കും കറ്റ മെതിക്കും കയറു പിരിക്കും പേന പിടിക്കും മൗസിൻ മീതേ തപസ്സിരിക്കും തൊഴിലാളി തൊഴിലാളി തൊഴിലാളി തൊഴിലാളി....
ഞങ്ങൾ വരുന്നൂ മുതലാളിത്വമേ ഞങ്ങൾ വരുന്നൂ സാമ്രാജ്യത്വമേ.... ഞങ്ങൾ വരുന്നൂ മർദ്ദകവർഗ്ഗമേ.... ഞങ്ങൾ വരുന്നൂ അണിയണിയായ് പടയണിയായ്... ഞങ്ങൾ വരുന്നൂ കോടി നിറഞ്ഞ ഭാരതമക്കൾ പോരിൻ ഉയിരും ഉശിരും ഏകാൻ ഞങ്ങൾ വരുന്നൂ ഞങ്ങൾ വരുന്നൂ....ഞങ്ങൾ വരുന്നൂ....ഞങ്ങൾ വരുന്നൂ...
ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്...ഇങ്ക്വിലാബ് സിന്ദാബാദ്.... പണക്കാരനു് പദ്ധതികൾ കോർപ്പറേറ്റ് കമ്പനികൾ പാവങ്ങൾക്കു് പട്ടിണി മാത്രം പാടുപെടുന്നോർക്കാശകൾ മാത്രം....