Paimpaal Tharum

1961
Lyrics
Language: English

Paimpaal tharum gokkale
Anpin maathaakkale
Nadakku neele munnil nadakku neele

Pachathalirppullu nirayunnu thazhvaarathil
Kunnin thaazhvaarathil
Pokaam kuliraarnna kaalindi nadiyorathil

Poothamarangal kaanam poonthen kanikal thinnaam
Puzhayil neenthaam poroo puzhayil neenthaam

Kaattil kannanumaay paattum kalikalumaay
Nammal kalarnnidumpol
Kaataaana puli vannaal kalangidumo
Thellum bhayannidumo
Namme koottaay varum kannan vedinjidumo
Kannan vedinjidumo?
Language: Malayalam

പൈംപാല്‍ തരും ഗോക്കളേ
അന്‍പിന്‍ മാതാക്കളേ
നടക്കു നീളേ മുന്‍പേ നടക്കു നീളേ
(പൈംപാല്‍)

പച്ചത്തളിര്‍പ്പുല്ലു നിറയുന്നു താഴ്വാരത്തില്‍
കുന്നിന്‍ താഴ്വാരത്തില്‍
പോകാം കുളിരാര്‍ന്ന കാളിന്ദി നദിയോരത്തില്‍

പൂത്ത മരങ്ങള്‍ കാണാം പൂന്തേന്‍ കനികള്‍ തിന്നാം
പുഴയില്‍ നീന്താം പോരൂ പുഴയില്‍ നീന്താം (പൂത്ത)

കാട്ടില്‍ കണ്ണനുമായ് പാട്ടും കളികളുമായ്
നമ്മള്‍ കലര്‍ന്നീടുമ്പോള്‍
കാട്ടാന പുലി വന്നാല്‍ കലങ്ങീടുമോ തെല്ലും ഭയന്നീടുമോ
നമ്മെ കൂട്ടായി വരും കണ്ണന്‍ വെടിഞ്ഞീടുമോ
കണ്ണന്‍ വെടിഞ്ഞീടുമോ കണ്ണന്‍ വെടിഞ്ഞീടുമോ
Movie/Album name: Bhakthakuchela
Artists