പകലൊളിയില്‍ പനിനീര്‍പ്പൂ പോല്‍
നിറമുതിരും നിന്‍ ചിരിമലരില്‍ ഞാന്‍
ഒഴുകും അലിയും നേരം....
ഇതള്‍ വിരിയും പൂക്കളിലെല്ലാം
മധു നുകരും വണ്ടുകള്‍ പോലെ
ഇനിയൊരു നാള്‍ നിന്നനുരാഗം നുകരാനായ്
പകലൊളിയില്‍ പനിനീര്‍പ്പൂ പോല്‍
നിറമുതിരും നിന്‍ ചിരിമലരില്‍ ഞാന്‍
ഒഴുകും അലിയും നേരം....
നിലാവെയില്‍ കായല്‍ത്തീരം നിഴല്‍പ്പാട്ടു മൂളും പോലെ
വിളിച്ചെന്നെ നീയും ഒന്നുചേരാനായി
നിലാവെയില്‍ കായല്‍ത്തീരം നിഴല്‍പ്പാട്ടു മൂളും പോലെ
വിളിച്ചെന്നെ നീയും ഒന്നുചേരാനായി
ഒരിക്കലും കാണാക്കൂട്ടില്‍ ഒരുക്കിയീ നീലാകാശം
പറന്നെനിക്കുയരാനിനിയും ദൂരങ്ങള്‍
പകലൊളിയില്‍ പനിനീര്‍പ്പൂ പോല്‍
നിറമുതിരും നിന്‍ ചിരിമലരില്‍ ഞാന്‍
ഒഴുകും അലിയും നേരം....
ഇതള്‍ വിരിയും പൂക്കളിലെല്ലാം
മധു നുകരും വണ്ടുകള്‍ പോലെ
ഇനിയൊരു നാള്‍ നിന്നനുരാഗം നുകരാനായ്
ഇളംകാറ്റിലാടും പൂവില്‍ പരാഗമായ് തീരും നമ്മള്‍
ഇതള്‍ നീര്‍ത്തി നില്‍പ്പൂ തമ്മിലലിയാനായ്...
ഇളംകാറ്റിലാടും പൂവില്‍ പരാഗമായ് തീരും നമ്മള്‍
ഇതള്‍ നീര്‍ത്തി നില്‍പ്പൂ തമ്മിലലിയാനായ്...
ഒരിക്കലീ മൂടല്‍മഞ്ഞെന്‍ മനസ്സിനെ പുല്‍കും നാളില്‍
നിറയ്ക്കുമോ നീയെന്നുള്ളില്‍ മോഹങ്ങള്‍
പകലൊളിയില്‍ പനിനീര്‍പ്പൂ പോല്‍
നിറമുതിരും നിന്‍ ചിരിമലരില്‍ ഞാന്‍
ഒഴുകും അലിയും നേരം....
ഇതള്‍ വിരിയും പൂക്കളിലെല്ലാം
മധു നുകരും വണ്ടുകള്‍ പോലെ
ഇനിയൊരു നാള്‍ നിന്നനുരാഗം നുകരാനായ്
പകലൊളിയില്‍ പനിനീര്‍പ്പൂ പോല്‍
നിറമുതിരും നിന്‍ ചിരിമലരില്‍ ഞാന്‍
ഒഴുകും അലിയും നേരം....
Movie/Album name: Ormakalil Oru Manjukaalam
Artists