Njaattuvelakkiliye [M]

1993
Lyrics
Language: English

Njaattuvela kiliye nee paattupaadi varumo
Konna pootha vazhiyil poo ellu mootha vayalil
Kaathu nilpu njanee puthilanji chottil thaniye
Njaattuvela kiliye nee paattupaadi varumo

Anayu neeyen ambili, kuliru choriyumazhakaay varoo
Mukilin chela thumbilaay, ariya kasavu malar thunni va
Thaazham poovinullil thaanirangum kaatturangave (2)
Kadalee kulurthen thiriyil shalabhamithanaye
Njaattuvela kiliye nee paattupaadi varumo

Puzhayil nin ponnodamo, alakal thazhukumarayannamaay
Athil nin ganam kelkkayo, madhura mozhikal nura chinniyo
Manjin neerkanangal marilolum poovunarnnithaa (2)
Varumo kanivaarnnorunaal priyathamayithile

Njaattuvela kiliye nee paattupaadi varumo
Konna pootha vazhiyil poo ellu mootha vayalil
Kaathu nilpu njanee puthilanji chottil thaniye
Njaattuvela kiliye nee paattupaadi varumo
Language: Malayalam

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ

അണയൂ നീയെന്‍ അമ്പിളി, കുളിരു ചൊരിയുമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ്, അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ (2)
കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ

പുഴയില്‍ നിന്‍ പൊന്നോടമോ, അലകള്‍ തഴുകുമരയന്നമായ്
അതില്‍ നിന്‍ ഗാനം കേള്‍ക്കയോ, മധുരമൊഴികള്‍ നുര ചിന്നിയോ
മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ (2)
വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
Movie/Album name: Midhunam
Artists