Swarnachoodamani Chaarthi

1983
Lyrics
Language: English

Swayamvara vadhuvennarikilethi
Avalude swapna shayyaasadanathil
Pushpasaayakan koodeyethi...
(swarna choodamanichaarthi

Manassu manassinte sravanapudangalil
Pranayarahasyangal paranju-aayiram
Pranayarahasyangal paranju
Varante mizhikalum
Vadhuvinte chodikalum
Vaatsyaayanane thiranju
Saraseeruha pakshi naanichu paadi
Salajjoham salajjoham salajjoham
(swarna choodamani chaarthi ..

Malaril malar pookkum
Madhuvidhu raathriyil
Madanadhanussukalodinju-aayiram
Madanadhanussukalodinju
Sirakal sirakale pothiyunna
Nimishangal
Sringaralahariyil thuzhanju
Rithusangamapakshi kaalathu paadi
Ini naale ini naale ini naale
(swarna choodamani chaarthi
Language: Malayalam

സ്വര്‍ണ്ണചൂഡാമണി ചാര്‍ത്തി
സ്വയംവര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാസദനത്തില്‍
പുഷ്പസായകന്‍ കൂടെയെത്തി

മനസ്സു മനസ്സിന്റെ ശ്രവണപുടങ്ങളില്‍
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞു
സരസീരുഹപ്പക്ഷി നാണിച്ചുപാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം

മലരില്‍ മലര്‍പൂക്കും മധുവിധുരാത്രിയില്‍
മദന ധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകള്‍ സിരകളെ പൊതിയുന്ന നിമിഷങ്ങള്‍
ശൃംഗാരലഹരിയില്‍ തുഴഞ്ഞു
ഋതുസംഗമപ്പക്ഷി കാലത്തുപാടീ
ഇനിനാളേ ഇനിനാളേ ഇനിനാളേ
Movie/Album name: Sandhyaavandanam
Artists