കോടി കോടി ദേവകന്യേ പെൺപൂവേ
നിന്നെ കണ്ടനാൾ മനം പറഞ്ഞു പൊൻതാരേ
വാക്കിലാകെ നീ കൊരുത്തു പൂന്തേനെ
മഞ്ഞുനീരണിഞ്ഞു നീ പകർന്നു ഉള്ളാകെ
ഹൃദയശാഖിമേലിരുന്നു
ശലഭരൂപമോടെ നിന്നു
അണിവിരലിതാ തൊടും കിനാമഴ പുണരുകയോ
പനിമതിയേ..
ഓ.. ഓ..
വെയിലിഴ പടരുമെൻ പ്രാണനിൽ
വരുമരിയനിഴലുപോൽ നീയൊരാൾ
അനുദിനവുമെരിയുമീ വനികയിൽ
ഉതിരുമൊരു കാറ്റിലെ കൊഞ്ചലായ്
കാണാ.. കണ്ണേ..
ഏതു ജന്മവും അരികെയൊരു കാവലായിടാം
മിഴിനിറയവേ..
പവിഴ മണി മുല്ല പൂത്ത ചിരിമലരോ
വിണ്ണോളമുള്ള ജല കണമോ
വരമായ്..
കാത്തിടാം ഞാൻ.
ഉടലാകെമൂടി,യലിയാം...സ്വപ്നമാവാം
എന്നുയിരിലൊഴുകുമരുമ നദിയിലലിയുകയായ്
പനി മതിയേ..
Movie/Album name: Rippan Swamy
Artists