വൃന്ദാവനം മോഹനം മധുരം പാടും കൃഷ്ണലീലാ
മനോഹര മധുരകൃഷ്ണലീലാ
ജയജയ ശ്രീകൃഷ്ണ ലീലാ (ജയജയ..)
മധുരാപുരിയിൽ അവതരിച്ചു
ഗോകുലമേകിയ പാൽ കുടിച്ചു
ഗോപബാലരൊത്തു കേളിയാടിയവൻ
ഗോപീമാനസമപഹരിച്ചു
ഓ.. വേദസാരമാ വേണുഗാനമാ –
യതേ കൃഷ്ണലീലാ മനോഹര
മധുരകൃഷ്ണലീലാ ജയജയ ശ്രീകൃഷ്ണലീലാ (ജയ ജയ...)
കാളിയദർപ്പമടക്കീടാൻ കഴൽ
പണിവോർക്കാശ്രയമരുളീടാൻ
മോഹനമുരളികയേന്തിയ കൈയ്യിൽ
ചക്രസുദർശനമുയരുകയായ്
ഓ... നന്ദന നന്ദനരും സുന്ദരമാടീ
ധർമ്മവിജയലീലാ മനോഹര
മധുരകൃഷ്ണലീലാ ജയജയ ശ്രീകൃഷ്ണലീലാ(ജയ ജയ...)
ഓ.. അമൃതവാണിയാം ഗീതയിലൂടെ
പൂർണ്ണമായി ലീലാ മനോഹര
മധുരകൃഷ്ണലീലാ ജയജയ ശ്രീകൃഷ്ണലീലാ(ജയ ജയ...)
Movie/Album name: Sreekrishna Leela
Artists