Kadhayamama

2009
Lyrics
Language: English

Kadhayamama kadhayamama kadhakalathisaadaram
Palakodi janmangal kumilakalaayunarnnudayum
Kadhaasarith saagara seemayil
Kadhakalaakunnu naam ariveelayenkilum adhavaa
Thiricharinjennaalumariyukillulkkadha
Kadhakalaal nivrithamee prakrithiyum
Kadhayamama kadhayamama............

Kadhakaleekkadalukal kulashaila sringangal
Kadhathanne vazhineele adarumeeyilakalum
Kadanamaayeriyumaayussinte thirikettu kadhakazhiyumpol thudangunnu
Puthiyathinnavasaanamillaatha kadanamo
Thudarunnu thudarunnu thudarunnu
Kadhayamama................

Vazhiyorasathrathil aparaahnavelayil
Orumichukoodippirinjupokum vare
Parayuka parayuka kadhakal nirantharam
Kadhaparanjangane kadhakalaayi
Kaalathilaliyuka
Athiloru kadhayillayenkilum kadhakalekkaal
Bhaaramilla bhoomikkumennariyuka
Aazhamilloru samudrathinum
Language: Malayalam

കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍ന്നുടയും കഥാ സരിത് സാഗരസീമയില്‍
കഥകളാകുന്നു നാം അറിവീലയെങ്കിലും അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുകില്ലുള്‍ക്കഥ കഥകളാല്‍ നിവൃതമീ പ്രകൃതിയും
കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം

കഥകളീക്കടലുകള്‍ കുലശൈലശൃംഗങ്ങള്‍ കഥതന്നെ വഴിനീളേ അടരുമീ ഇലകളും
കദനമായെരിയുമായുസ്സിന്‍റെ തിരികെട്ടു കഥകഴിയുമ്പോള്‍ തുടങ്ങുന്നു പുതിയതൊന്നവസാനമില്ലാതെ കഥനമോ തുടരുന്നു തുടരുന്നു തുടരുന്നു
കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം

വഴിയോരസത്രത്തിലപരാന്ധവേളയില്‍ ഒരുമിച്ചുകൂടിപ്പിരിഞ്ഞു പോകും വരെ
പറയുക പറയുക കഥകള്‍ നിരന്തരം കഥപറഞ്ഞങ്ങനെ കഥകളായി കാലത്തിലലിയുക
അതിലൊരു കഥയില്ലയെങ്കിലും കഥകളേക്കാള്‍ ഭാരമില്ലഭൂമിക്കുമെന്നറിയുക
ആഴമില്ലൊരു സമുദ്രത്തിനും
കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
Movie/Album name: Kerala Cafe
Artists