Kaadu Poothe Kanavu Poothe

2013
Lyrics
Language: English

Kaadu poothe...kanavu poothe...
Kaadu poothe...kanavu poothe...
Kaananappoonchola poothe...
Kaadu poothe...kanavu poothe...
Kaananappoonchola poothe...
Karalile poomulla poothe...

Kaanana mohana kanyakal neeraadum
Kanmadappuzhayoram...
Aa...aa...aa...aa...
Kaanana mohana kanyakal neeraadum
Kanmadappuzhayoram...
Kunjaattakkili vaalan painkili
Koodukoottum theeram....
Pedamaanirangunna vallikkudilinullil
Oodiyolikkaan moham....
Paalappoo manakkunna pachappul methayil
Veenu mayangaan moham...
Oru swapnam kaanaan moham...moham...
Kaadu poothe...kanavu poothe...
Kaananappoonchola poothe...
Karalile poomulla poothe...

Ezhilam paalakal chaamaram veeshunno-
Rezhazhakulloree mannil...
Aa...aa...aa...aa...
Ezhilam paalakal chaamaram veeshunno-
Rezhazhakulloree mannil...
Kaarthika naalile kottolakkaavile
Theyyam kurikkunna naalil
Aayiramaayiram nakshthra thiri vechu
Deepam koluthaan moham
Pullothippennungal paadikkalikkunna
Thottam kelkkaan moham...
Koode paadaan aadaan moham...moham...
(kaadu poothe...)
Language: Malayalam

കാടു പൂത്തേ...കനവു പൂത്തേ...
കാനനപ്പൂഞ്ചോല പൂത്തേ...
കാടു പൂത്തേ...കനവു പൂത്തേ...
കാനനപ്പൂഞ്ചോല പൂത്തേ...
കരളിലെ പൂമുല്ല പൂത്തേ...

കാനന മോഹന കന്യകൾ നീരാടും
കന്മദപ്പുഴയോരം...
ആ...ആ...ആ...ആ....
കാനന മോഹന കന്യകൾ നീരാടും
കന്മദപ്പുഴയോരം...
കുഞ്ഞാറ്റക്കിളിവാലൻ പൈങ്കിളി
കൂടുകൂട്ടും തീരം....
പേടമാനിറങ്ങുന്ന വള്ളിക്കുടിലിനുള്ളിൽ
ഓടിയൊളിക്കാൻ മോഹം....
പാലപ്പൂ മണക്കുന്ന പച്ചപ്പുൽമെത്തയിൽ
വീണു മയങ്ങാൻ മോഹം...
ഒരു സ്വപ്നം കാണാൻ മോഹം...മോഹം...
കാടു പൂത്തേ...കനവു പൂത്തേ...
കാനനപ്പൂഞ്ചോല പൂത്തേ...
കരളിലെ പൂമുല്ല പൂത്തേ...

ഏഴിലം പാലകൾ ചാമരം വീശുന്നോ-
രേഴഴകുള്ളൊരീ മണ്ണിൽ...
ആ...ആ...ആ...ആ....
ഏഴിലം പാലകൾ ചാമരം വീശുന്നോ-
രേഴഴകുള്ളൊരീ മണ്ണിൽ...
കാർത്തികനാളിലെ കോട്ടോലക്കാവിലെ
തെയ്യം കുറിക്കുന്ന നാളിൽ
ആയിരമായിരം നക്ഷത്രത്തിരി വെച്ചു്
ദീപം കൊളുത്താൻ മോഹം
പുള്ളോത്തിപ്പെണ്ണുങ്ങൾ പാടിക്കളിക്കുന്ന
തോറ്റം കേൾക്കാൻ മോഹം...
കൂടെ പാടാൻ ആടാൻ മോഹം...മോഹം...
(കാടു പൂത്തേ......)
Movie/Album name: Ezhaamathe Varavu
Artists