Ilaveyil

2021
Lyrics
Language: Malayalam

കണ്ണാ നീയ്‌ നിനയ്പ്പതാരേ
രാധയെ രാഗാർദ്രയെ
നിന്നെ മനമലിഞ്ഞവളുയിർ
പൂക്കളാൽ പൂജ ചെയ്കെ

ഇളവെയിൽ അലകളിൽ ഒഴുകും
ഈ യമുനയും ഒരു നവ വധുവായി
നനുനനെ ഒരു മഴ പോലെ
കുളിരലയായ് വാ നീ പ്രിയ വധുവല്ലേ
ഹിമജല കണമണിയുതിരും
ഈ വനികയുമൊരു മധുവനമായി
മണിമുകിൽ ഒളിനിറമോടെ
മയിലഴകായ് വാ നീ മമ മനമല്ലേ
മഞ്ഞണിപ്പൂവേ പൊന്നൂയലാട്ടും
നീരണിക്കാറ്റിൽ നിൻ സ്നേഹമല്ലേ
ചന്ദനം ചാർത്തും നിന്മേനിയാകെ
പൂവുടൽ തേടും എൻ മാരനല്ലേ നീയ്‌
(ഇളവെയിൽ....)

മെല്ലെ മെല്ലെ ഇളതാം
തങ്കത്താര ദീപസമമായ്
മാഘ രാവിൽ ഇതിലെ മേഘത്തേരിലേറി വരുമോ
മന്ദമന്ദമഴകേ ഇന്നെൻ വേണുഗാനമൊഴുകി
രാസരാവിലമലേ രാധാറാണിയായി വരുമോ
ഒരു നാളീ വിരലിതളാലെ
ശ്രുതി മീട്ടും തനുവിതിലാകെ
കനവാകെ നിറവാലേ
മധുമയമൊരു സുഖലയമായി
മനമാകെ നിനവാകെ
ഒരു സംഗീതസല്ലാപമുണരുകയായ്
ഹിമജല കണമണിയുതിരും
ഈ വനികയുമൊരു മധുവനമായി
മണിമുകിൽ ഒളിനിറമോടെ
മയിലഴകായ് വാ നീ മമ മനമല്ലേ

സ്വപ്ന കന്യയകലെ നിന്നും ദേവതാരു നിരയായി
കാവ് നീക്കിയരികെ ലീലാലോലയായി വരവായ്
സ്വർണ്ണവർണ്ണ വിരലാൽ മഞ്ഞിൻപാളി നീക്കി വെറുതെ
സാന്ധ്യതാരമിതിലെ മിന്നൽപ്പീലി നീട്ടി വരവായ്
ഒരു പൂവായ്‌ തരളിതയായി നീയ്‌
ഒരു പാട്ടായ്‌ മധുരിമയായ് നീയ്‌
തനുവാകെ മൃദുവായ് നീ
ഒരു കുറിയൊരു ചെറുതിരയായ്‌
ഉടലാകെ ഉയിരാകെ നറു സിന്ദൂര
മന്ദാരമിളകുകയായ്
ഇളവെയിൽ അലകളിൽ ഒഴുകും
ഈ യമുനയും ഒരു നവ വധുവായി
നനുനനെ ഒരു മഴ പോലെ
കുളിരലയായ് വാ നീ പ്രിയ വധുവല്ലേ
Movie/Album name: Marakkar - Arabikkadalinte Simham
Artists