Choraathe ee kaikumbilil Naam koriya ven chandrika Nertha viralukal thellu vidarnnaal Vaarnolikkukayaayi iruttil Ee jalaashayamaake nilaavin Neeru kalarnnu padarnnu sugandam Aa naru poikayil peythu naam thaniye
മധുരമൂറുന്ന സായന്തനത്തിൽ വിധുരരായ് നിന്നു നാം വഴിയിൽ വാനം മറന്നിട്ട വെയിലും പതിയെ മായുന്നിതാ നോവിൻ നെടുംകടൽ കടന്നു പോകയാണു നീ നോവിൻ നെടുംകടൽ കടന്നു പോകയാണു നീ
ചോരാതെ ഈ കൈക്കുമ്പിളിൽ നാം കോരിയ വെൺചന്ദ്രിക നേർത്ത വിരലുകൾ തെല്ലു വിടർന്നാൽ വാർന്നൊലിക്കുകയായി ഇരുട്ടിൽ ഈ ജലാശയമാകെ നിലാവിൻ നീരു കലർന്നു പരന്നു സുഗന്ധം ആ നറും പൊയ്കയിൽ പെയ്തു നാം തനിയെ നോവിൻ നെടുംകടൽ കടന്നു പോകയാണു നീ നോവിൻ നെടുംകടൽ കടന്നു പോകയാണു നീ
ദൂരേയ്ക്കു നീ പോയാലുമെൻ സങ്കല്പമാം പൂന്തോപ്പിൽ ഞാൻ നീ വരുന്ന വഴികളിലെല്ലാം കാത്തു നിൽക്കും മേഘമാകും നിൻ മുടിയിഴകളിൽ വീണു തമ്മിൽ വേർപെടുന്ന തുള്ളികളാകും ആർദ്രമായ് നിൻ നെറ്റിയിൽ ചേർന്നിറ്റിടും നനവാകും നോവിൻ നെടുംകടൽ കടന്നു പോകയാണു നീ നോവിൻ നെടുംകടൽ കടന്നു പോകയാണു നീ