Pookkaleppole

1976
Lyrics
Language: English

Pookkalepole chirikkenam.... nee
Poovaatipole valarenam...
Snehanirangal vitarthenam...
Sevanagandham parathenam.....

Vaakkukal vaasanathenaakanam....
Manam vaasanthachandrikapolaakanam...
Naatinum veetinum thunayaakanam... nee
Nanmathan paalkkatalamruthaakanam...
Raaro..raaro...raaro...raaro....

Pookkalepole chirikkenam.... nee
Poovaatipole valarenam...
Snehanirangal vitarthenam...
Sevanagandham parathenam.....

Jeevitham sangeethalayamaakanam... ninte
Bhaavana sathyathin sakhiyaakanam...
Jeevitham sangeethalayamaakanam... ninte
Bhaavana sathyathin sakhiyaakanam...
Kannanum karnnanum neeyaayitum...
Nee ammathan abhimaanadhanamaayitum...
Ammathan abhimaanadhanamaayitum...
Raaro..raaro...raaro...raaro....

Pookkalepole chirikkenam.... nee
Poovaatipole valarenam...
Snehanirangal vitarthenam...
Sevanagandham parathenam.....
Raaro...raaro....
Language: Malayalam

പൂക്കളെപോലെ ചിരിക്കേണം... നീ
പൂവാടിപോലെ വളരേണം...
സ്നേഹനിറങ്ങൾ വിടർത്തേണം....
സേവനഗന്ധം പരത്തേണം...

വാക്കുകൾ വാസനത്തേനാകണം...
മനം വാസന്തചന്ദ്രികപോലാകണം...
നാടിനും വീടിനും തുണയാകണം..നീ
നന്മതൻ പാൽക്കടലമൃതാകണം...
രാരോ....രാരോ....രാരോ....രാരോ....

പൂക്കളെപോലെ ചിരിക്കേണം.... നീ
പൂവാടിപോലെ വളരേണം...
സ്നേഹനിറങ്ങൾ വിടർത്തേണം
സേവനഗന്ധം പരത്തേണം...

ജീവിതം സംഗീതലയമാകണം...നിന്റെ
ഭാവന സത്യത്തിൻ സഖിയാകണം...
ജീവിതം സംഗീതലയമാകണം...നിന്റെ
ഭാവന സത്യത്തിൻ സഖിയാകണം...
കണ്ണനും കർണ്ണനും നീയായിടും...
നീ അമ്മതൻ അഭിമാനധനമായിടും...
അമ്മതൻ അഭിമാനധനമായിടും...
രാരോ....രാരോ....രാരോ....രാരോ....

പൂക്കളെപോലെ ചിരിക്കേണം... നീ
പൂവാടിപോലെ വളരേണം...
സ്നേഹനിറങ്ങൾ വിടർത്തേണം....
സേവനഗന്ധം പരത്തേണം...
രാരോ...രാരോ....
Movie/Album name: Seemanthaputhran
Artists