Moham Mukhapadamaninju

1978
Lyrics
Language: English

Moham mukhapadamaninju
Mounam thengikkaranju
Innente nomparam ennodu cholli
Aarum anyaralla aarum anyaralla

Nizhal veenurangumee vazhiyampalathil
Ninne njaaninnu kandu
Njaan ninte mruduswaram kettu
Ente prathichaayayalle nee
Ente prathi swaramalle
Aarum anyaralla
Nammalaarum anyaralla

Enikkaay maathramee sooryanudikkilla
Enikkaay ambili unarilla engum
Enikkaay pookkal vidarilla
Ennaathma samgeethamalle nee
Ente prathiroopamalle
Aarum anyaralla
Nammalaarum anyaralla
(moham mukha...)
Language: Malayalam

മോഹം മുഖപടമണിഞ്ഞു
മൗനം തേങ്ങിക്കരഞ്ഞു
ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി
ആരും അന്യരല്ല ആരും അന്യരല്ല

നിഴൽ വീണുറങ്ങുമീ വഴിയമ്പലത്തിൽ
നിന്നെ ഞാനിന്നു കണ്ടു
ഞാൻ നിന്റെ മൃദു സ്വരം കേട്ടു
എന്റെ പ്രതിച്ഛായയല്ലേ നീ
എന്റെ പ്രതി സ്വരമല്ലേ
ആരും അന്യരല്ല
നമ്മളാരും അന്യരല്ല

എനിയ്ക്കായ് മാത്രമീ സൂര്യുനുദിക്കില്ല
എനിയ്ക്കായ് അമ്പിളി ഉണരില്ല - എങ്ങും
എനിയ്ക്കായ് പൂക്കൾ വിടരില്ല
എന്നാത്മ സംഗീതമല്ലേ നീ
എന്റെ പ്രതിരൂപമല്ലേ
ആരും അന്യരല്ല
നമ്മളാരും അന്യരല്ല
(മോഹം മുഖപടം)
Movie/Album name: Aarum Anyaralla
Artists