Kannupotthikkalikkunna

1968
Lyrics
Language: English

Kannupothi kalikkana penne ninte
Kannilirikkanathara-ninte
Karalilolichavanara

Pranayakkurukkumaay vannu enne
Kenivechirippavanara-enne
Valavechirippavanara

Mindathirikkedi penne
Munthiringakkula thathe
Vanity bagumayi vettakkirangunna
Cheenamulakinte viththe

Pathrassilengine chuttum
Pattana service bus
Choolavum kuthi chamanju nadakkunna
Menippadayude bosse

Patharamaattulla ponne
Thathikkalikkana thathe
Ithiri paalootti konjichu njaanoru
Muthamidettedi muthe

Soppanam kaanunna kannil oru
Cheppadi vidyayumayi
Chakkara vaakku paranju paranjenne
Chaakkilirakki nee vannaal

Pappakku njaanoru monu
Mummykku njaanoru molu
Pappayum mummyum sammathichaal nalla
Khalbilinangana match nammal
Khalbilinangana match

La- la-la -

കണ്ണുപൊത്തിക്കളിക്കണ പെണ്ണേ നിന്റെ
Language: Malayalam

കണ്ണുപൊത്തിക്കളിക്കണ പെണ്ണേ നിന്റെ
കണ്ണിലിരിക്കണതാരാ, നിന്റെ
കരളിലൊളിച്ചവനാരാ ?

പ്രണയക്കുരുക്കുമായ്‌ വന്നു എന്നെ
കെണിവച്ചിരിപ്പവനാരാ, എന്നെ
വലവച്ചിരിപ്പവനാരാ ?(കണ്ണുപൊത്തി..)

മിണ്ടാതിരിക്കെടി പെണ്ണേ
മുന്തിരിങ്ങക്കുല സത്തേ
വാനിറ്റി ബാഗുമായ്‌ വേട്ടക്കിറങ്ങുന്ന
ചീനമുളകിന്റെ വിത്തേ

പത്രാസിലെങ്ങിനെ ചുറ്റും
പട്ടണ സര്‍വീസ്‌ ബസ്സ്‌
ചൂളവും കുത്തി ചമഞ്ഞു നടക്കുന്ന
മേനിപ്പടയുടെ ബോസ്സേ (കണ്ണുപൊത്തി..)

പത്തരമാറ്റുള്ള പൊന്നേ
തത്തിക്കളിക്കണ തത്തേ
ഇത്തിരി പാലൂട്ടി കൊഞ്ചിച്ചു ഞാനൊരു
മുത്തമിടട്ടെടി മുത്തേ?

സൊപ്പനം കാണുന്ന കണ്ണില്‍ ഒരു
ചെപ്പടി വിദ്യയുമായ്‌
ചക്കര വാക്കു പറഞ്ഞു പറഞ്ഞെന്നെ
ചാക്കിലിറക്കി നീ വന്നാല്‍ (കണ്ണുപൊത്തി..)

പപ്പക്കു ഞാനൊരു മോന്
മമ്മിയ്കു ഞാനൊരു മോള് (പപ്പക്കു..)
പപ്പയും മമ്മിയും സമ്മതിച്ചാല്‍ നല്ല
ഖല്‍ബിലിണങ്ങണ മാച്ച്‌ നമ്മള്‍
ഖല്‍ബിലിണങ്ങണ മാച്ച്‌

ലാ ലാ ലാ ല ...
Movie/Album name: Pengal
Artists