Kannu Randum Chimmaathe

2024
Lyrics
Language: Malayalam

കണ്ണ് രണ്ടും ചിമ്മാതെ
എന്നെ നോക്കും പെണ്ണാളെ
എന്തുമായം തുന്നീ നീ എന്നിൽ
ഒന്നുമൊന്നും മിണ്ടാതെ
തുള്ളി പോലും കൊഞ്ചാതെ
എന്തിനായ് നീ മിന്നുന്നൂ മുന്നിൽ
യാ .... യാ... യാ .... യയ്യയ്യയാ....
ലൗ ലൗ ലൗ നീയുള്ള ലൈഫാ വവ്
വിണ്ണിലാവേ നീയറിഞ്ഞോ
ഐ ആം ഇൻ ലൗവ്
കൂടെ നെഞ്ചം ഏറ്റു പാടി
ഐ ആം ഇൻ ലൗ

മൂടൽ മഞ്ഞും പൂങ്കാറ്റും
മേടമാസ പൊൻ ചൂടും
മോടി കൂട്ടും കൂടാരം തീർക്കാം
കൂടെ നീയും വന്നാലോ
കോടി ജന്മം വാഴാല്ലോ
ആരുമാരും കാണാതെ നമ്മൾ
നീയാണെൻ ശൃംഗാര സംഗീതം
നീയല്ലോ ജീവൻ്റെ രോമാഞ്ചം
പെൺനിലാവേ നേരമായി
ഫോൾ ഇൻ ലൗ
എന്തിനായ് നീ കാത്തു നിൽപൂ
ഫോൾ ഇൻ ലൗ
ബ...ബ... ബ്ബ ..... ബ....
Movie/Album name: 1 Princess Street
Artists