രാജാവിന്റെ തിരുമകനു് ആനപ്പുറത്തമ്പാരി രാജമല്ലിപ്പൂവുപോലെ റാണിമകള്‍ ശിങ്കാരി ആന പുലി സിംഹമുള്ള കാട്ടിനുള്ളില്‍ സവാരി വാളുമമ്പും വില്ലുമായി സേനയതാ മുന്നേറി
ചീറിപ്പാഞ്ഞു വന്നിതൊരു സിംഹരാജന്‍ അതു തിരികെയോടി തമ്പുരാന്റെ വരവു കണ്ടു് കോപത്തോടെ പാഞ്ഞു വന്നൊരു കൊമ്പനാന അതിനെ കുഴിയില്‍ വീഴ്ത്തിപ്പിടിച്ചുപോയി രാജസേന
(രാജാവിന്റെ )
കാട്ടുമങ്കയൊരുവള്‍ വന്നു കണ്ണെറിഞ്ഞാള്‍ റാണി കരള്‍ കലങ്ങി രാജാവിനെ കൈയാല്‍ മറച്ചാള്‍ വേട്ടക്കാനൊരുവന്‍ വന്നു വിരുന്നിനു വിളിച്ചു - രാജാ വീട്ടുകാരിപ്പെണ്ണിനെക്കണ്ടു മെല്ലെ ചിരിച്ചു