സുന്ദരകേരളം നമ്മള്‍ക്കു തന്നതു ഭാര്‍ഗ്ഗവരാമനല്ലേ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനല്ലേ ചൊല്ലുക നാളെയീ നാടിന്റെ നായകന്‍ ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ... ഡോക്ടര്‍ ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ ... ചൊല്ലൂ വോട്ടുകളേകുകില്ലേ നിങ്ങള്‍ വോട്ടുകളേകുകില്ലേ.. നമ്മുടെ നെഞ്ചിനെ തൊട്ടറിയുന്നവന്‍ പട്ടിണിപ്പാവങ്ങൾക്കൊത്തു നില്‍ക്കുന്നവന്‍ കേരളനാടിന്റെ വ്യാധികള്‍ മാറ്റുവാന്‍ ഉണ്ടു് പൊടിമരുന്നു് കയ്യിലുണ്ടു്...പൊടി മരുന്നു് .... ഡോക്ടര്‍മാരേന്തും കുഴല്‍ തന്നെയാണെനി- യ്ക്കോട്ടു ചെയ്യേണ്ട ചിഹ്നം നിങ്ങള്‍ വോട്ടു ചെയ്യേണ്ട ചിഹ്നം..
ആയര്‍കുലത്തില്‍ പണ്ടു കാര്‍വർണ്ണനുടച്ചതു് ഒന്നല്ലൊരായിരം പൈമ്പാല്‍ക്കുടം അക്കരക്കാവിലെ അമ്മന്‍കുടം നാഗത്താന്‍ കാവിലെ പുള്ളോര്‍ക്കുടം അന്തിക്കു പണികഴിഞ്ഞെത്തുന്നൊരാണിന്റെ ഉള്ളു തണുപ്പിക്കും കള്ളിന്‍ കുടം... കുടമേതായാലും വോട്ടു മതി കുടമെന്ന ചിഹ്നമൊന്നോർത്താല്‍ മതി ചക്കരക്കുടത്തിലു് കയ്യിട്ടാല്‍ പോലും നക്കിനോക്കാത്തൊരു പഞ്ചപാവം... കുടമെന്ന ചിഹ്നത്തില്‍ നിക്കണൊരാളിവന്‍ നമ്മുടെ നാടിന്റെ തങ്കക്കുടം
കുത്തുവിളക്കിനു് കുത്തേണം ആരോമലുണ്ണിയെ ചന്തു ചതിച്ചതു് കുത്തുവിളക്കിനു് കുത്തിയല്ലേ..ഇന്നു് കോമളവല്ലിയെ വിജയിപ്പിക്കേണ്ടതും കുത്തുവിളക്കിനു് കുത്തിയല്ലേ വോട്ടു് കുത്തുവിളക്കിനു് കുത്തിയല്ലേ ഈ മുഖം കാണുമ്പോള്‍ പിന്നെയും പിന്നെയും ഭൂമുഖത്താരുമേ വോട്ടു ചെയ്യും സത്യം ഭൂമുഖത്താരുമേ വോട്ടു ചെയ്യും ആമുഖം വേണ്ടാത്ത കോമളവല്ലി ഞാന്‍ ആയിരം കൊല്ലമീ നാടു വാഴും പതിനായിരം കൊല്ലമീ നാടു വാഴും
Movie/Album name: Doctor Innocentanu
Sentence Summary: Doctor Innocentanu is a 2012 Malayalam comedy-drama about a simple, good-natured village doctor whose life and household are thrown into turmoil by circumstances involving his family and neighbours.
Song Credits: "Sundara Keralam" from Doctor Innocentanu (2012); music composed by Bijibal, with lyrics by Santosh Varma (as per the film's soundtrack).
Musical Style: Melodic, light-hearted Malayalam film song with folk-pop and semi-classical inflections, typical of Bijibal's gentle, melody-driven style.
Raga Details: Information not available.
Key Artists Involved: Music: Bijibal; Lyrics: Santosh Varma; playback sung by the film's soundtrack artists (specific singer credits not reliably confirmed).