കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍ കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍ അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..