Uyaramillaymayanente

2017
Lyrics
Language: Malayalam

ചില നേരങ്ങളിലെ ചില ഒറ്റപ്പെടലുകൾ ചില ഓർമ്മപ്പെടുത്തലുകളാണ്
ചില നിമിഷങ്ങളുടെ, ചില വാക്കുകളുടെ,ചില മുഖങ്ങളുടെ,ചില പൊയ്മുഖങ്ങളുടെ,ചില ഭ്രാന്തിന്റെ…ഉം…

ഉയരമില്ലായ്മയാണെന്റെ ഉയരം

ഉയരമില്ലായ്മയാണെന്റെ ഉയരമെന്നൊരു മഹാകവി ചൊല്ലിയ വാക്കുകൾ
ഹൃദയഭിത്തിയിൽ ഞാൻ പകർത്തീടുന്നു
ഉയരമില്ലായ്മയാണെന്റെ ഉയരമെന്നൊരു മഹാകവി ചൊല്ലിയ വാക്കുകൾ
ഹൃദയഭിത്തിയിൽ ഞാൻ പകർത്തീടുന്നു
തല ഉയർത്തി ഞാൻ ലോകത്തെ നോക്കുന്നു

പെരുമരങ്ങൾ മറിഞ്ഞു വീഴുന്നതും
കുറിയ പുല്ലു നിവർന്നു നിൽക്കുന്നതും
വഴിയിൽ കൂനനുറുമ്പുകൾ ചുമടുമായ് വരികളായ് നടന്നു നീങ്ങുന്നതും
മിഴികളാൽ നഗ്ന മിഴികളാൽ കാണാത്ത
പരമ സൂക്ഷ്മ കീടങ്ങളീ മണ്ണിന്റെ
നനവു കാത്തു പോറ്റുന്നതും ഞാൻ കണ്ടു
ഉയരമില്ലായ്മയാണെന്റെ ഉയരം

ഒരു മണൽത്തരി പോലെയാണീ ഭൂമി
പെരിയ വിശ്വപ്രപഞ്ചത്തിലെന്നതും
അകലെ കാണും വലിപ്പമുയരങ്ങൾ
അരികിലെത്തിയാൽ ഇല്ലെന്നുമറിയുന്നു
ഉയരമില്ലായ്മ തൻ ഉയരത്തിൽ നിൻ
അറിവിൻ ഉയരങ്ങൾ കീഴടക്കുന്നു ഞാൻ
ഉയരമില്ലായ്മയാണെന്റെ ഉയരം
ഉയരമില്ലായ്മയാണെന്റെ ഉയരം
Movie/Album name: Aakasha Mittayi
Artists