Poovanikkaatte

1994
Lyrics
Language: English

Poovanikkaatte vaayo punnaarakkaatte
Thekkekkunnile thenmaavu poothallo
Neelakkaayalil maampoo veenallo
Pookkaatha kombilum poothaali kandallo
Thooshaanikkombil njan lolaakkum kandallo
Kannupothi kattedukkalle nee

Thulumbeedum sugandhme virunnu vannathenthino nee
Manassithil marandamaay parannuvanna
Pushpakaalameenjan
Maayallemaayalle maayaaavasanthame
Varu vegam varu vegam

Kinaakkal than chilamboli muzhangidunnu nenchilaake
Parannu vanna vandine njan khsanichidunnu poovum kanninaale
Maanasaveenayil maayaatha gaanamaay
Varu vegam varu vegam
Language: Malayalam

പൂവണിക്കാറ്റേ വായോ പുന്നാരക്കാറ്റേ
തെക്കേക്കുന്നിലെ തേന്മാവു പൂത്തല്ലോ
നീലക്കായലിൽ മാമ്പൂ വീണല്ലോ
പൂക്കാത്ത കൊമ്പിലും പൂത്താലി കണ്ടല്ലോ
തൂശാനിക്കൊമ്പിൽ ഞാൻ ലോലാക്കും കണ്ടല്ലോ
കണ്ണുപൊത്തി കട്ടെടുക്കല്ലേ നീ (പൂവണിക്കാറ്റേ...)

തുളുമ്പീടും സുഗന്ധമേ വിരുന്നു വന്നതെന്തിനോ നീ
മനസ്സിതിൽ മരന്ദമായ്‌ പറന്നു വന്ന
പുഷ്പകാലമീ ഞാൻ
മായല്ലേ മായല്ലേ മായാവസന്തമേ
വരൂ വേഗം വരൂ വേഗം (പൂവണിക്കാറ്റേ....)

കിനാക്കൾ തൻ ചിലമ്പൊലി മുഴങ്ങീടുന്നു നെഞ്ചിലാകേ
പറന്നു വന്ന വണ്ടിനെ ഞാൻ ക്ഷണിച്ചിടുന്നു പൂവു കണ്ണിനാലേ
മാനസവീണയിൽ മായാത്ത ഗാനമായ്‌
വരൂ വേഗം വരൂ വേഗം (പൂവണിക്കാറ്റേ...)
Movie/Album name: Chief Minister K.R. Gowthami
Artists