Karinkallikkuyile

2015
Lyrics
Language: English

Karinkalli kuyile thiranju nin koodu
Kudamullappadavil alayumee kaattu
Ponneeran kuzhalil ozhukumilam kaattu
Njaaval kaattil kaanaa mettil
Thookum kaattu....
Thum thanakku thum...thum thum thaana
Thum thanakku thum...thum thum thaana...(2)

Venal thaalil ishtamennezhuthi vannuu mey maasam
Apple thoppil thottunarthiyoru poovin nishwaasam
Himakanam madhuramaay azhake nin chodikalil peythuvo...
Onnum chollaathentho ullil pollunnundo...
Man vilakkupol minnaaminni
Minnaaminni...
Vin vilakkumaay minnithenni...
Minnithenni...
Kan shalabhamo chimmichimmi
Chimmichimmi...
Nin kanavukal mellecholli....
Karinkalli kuyile thiranju nin koodu...

Kaathil cholli snehasooryanilaavenal kinnaaram
Ullinnullil manjupoleyaliyunnu santhaapam
Thanu viral thazhukave ila maaril marukil njaan nullave
Ullinnullil moham thaane thullunnundo...
Man vilakkupol minnaaminni
Minnaaminni...
Vin vilakkumaay minnithenni...
Minnithenni...
Kan shalabhamo chimmichimmi
Chimmichimmi...
Nin kanavukal mellecholli....
(karinkalli kuyile....)
Language: Malayalam

കരിങ്കള്ളിക്കുയിലേ തിരഞ്ഞു നിൻ കൂടു്
കുടമുല്ലപ്പടവിൽ അലയുമീ കാറ്റു്
പൊന്നീറൻ കുഴലിൽ ഒഴുകുമിളം കാറ്റു്
ഞാവൽകാട്ടിൽ കാണാമേട്ടിൽ
തൂകും കാറ്റു്....
തും തനക്കു തും...തുംതും താന
തും തനക്കു തും...തുംതും താന...(2)

വേനൽതാളിൽ ഇഷ്ടമെന്നെഴുതി വന്നൂ മെയ്മാസം
ആപ്പിൾതോപ്പിൽ തൊട്ടുണർത്തിയൊരു പൂവിൻ നിശ്വാസം
ഹിമകണം മധുരമായ് അഴകേ നിൻ ചൊടികളിൽ പെയ്തുവോ...
ഒന്നും ചൊല്ലാതെന്തോ ഉള്ളിൽ പൊള്ളുന്നുണ്ടോ...
മൺ വിളക്കുപോൽ മിന്നാമിന്നി
മിന്നാമിന്നി...
വിണ്‍ വിളക്കുമായ് മിന്നിത്തെന്നി...
മിന്നിത്തെന്നി...
കണ്‍ ശലഭമോ ചിമ്മിച്ചിമ്മി
ചിമ്മിച്ചിമ്മി...
നിൻ കനവുകൾ മെല്ലെച്ചൊല്ലി....
കരിങ്കള്ളിക്കുയിലേ തിരഞ്ഞു നിൻ കൂടു്...

കാതിൽ ചൊല്ലി സ്നേഹസൂര്യനിളവേനൽ കിന്നാരം
ഉള്ളിന്നുള്ളിൽ മഞ്ഞുപോലെയലിയുന്നു സന്താപം
തണുവിരൽ തഴുകവേ ഇളമാറിൽ മറുകിൽ ഞാൻ നുള്ളവേ
ഉള്ളിന്നുള്ളിൽ മോഹം താനേ തുള്ളുന്നുണ്ടോ...
മൺ വിളക്കുപോൽ മിന്നാമിന്നി
മിന്നാമിന്നി...
വിണ്‍ വിളക്കുമായ് മിന്നിത്തെന്നി...
മിന്നിത്തെന്നി...
കണ്‍ ശലഭമോ ചിമ്മിച്ചിമ്മി
ചിമ്മിച്ചിമ്മി...
നിൻ കനവുകൾ മെല്ലെച്ചൊല്ലി....
(കരിങ്കള്ളിക്കുയിലേ...)
Movie/Album name: She Taxi
Artists