Jaalakam En Chuvaril

1993
Lyrics
Language: English

Jaalakam en chuvaril viriyumpol
Kulirormakalthan idanazhiyil thirayam
Malaraniyum madhuvanavum
Maruvanavum malanirayum
Haa manasse nukaru nukaru
Madiralaharikkanavellaam

Ethukoumara rathiyil thoomaari neerthulliyayi azhake
Raagameghangalozhuki poomanamayoren hridayam niraye
Thazhekku nee veenenkilum paalaanu nee manchippiyil
Nanunane asulabha navamaniyunaruka
Lahariyilaliyuka

Lallalalam... lallallalalam.....

Mathru sankalppamozhuki haa
Cheril veenappolalle makane
Jeevithathinteyalavum nee
Thookki nokki kurunnil veruthe
Doorekku nee poyenkilum
Chillakumee venkuppiyil
Theruthere nurayumi mathimathi veyiloru cherupatha nurayuka
Language: Malayalam

ജാലകം എന്‍ ചുവരില്‍ വിരിയുമ്പോള്‍
കുളിരോര്‍മകള്‍ തന്‍ ഇടനാഴിയില്‍ തിരയാം
മലരണിയും മധുവനവും
മരുവനവും മലനിരയും
ഹാ മനസ്സേ നുകരു നുകരു
മദിരാലഹരിക്കനവെല്ലാം

ഏതുകൌമാരരതിയില്‍ തൂമാരി നീര്‍ത്തുള്ളിയായി അഴകേ
രാഗമേഘങ്ങളൊഴുകീ പൂമാനമായോരെന്‍ ഹൃദയം നിറയെ
താഴേക്കുനീ വീണെങ്കിലും പാലാണുനീ മണ്‍ചിപ്പിയില്‍
നനുനനെയസുലഭ നവമണിയുണരുക ലഹരിയിലലിയുക
ജാലകം........

ലല്ലലലലലം... ലലലല്ലല്ലലലം.....

മാതൃസങ്കല്‍പ്പമൊഴുകീ ഹാ
ചേറില്‍ വീണപ്പോളല്ലേ മകനേ
ജീവിതത്തിന്റെയളവും നീ
തൂക്കിനോക്കി കുരുന്നില്‍ വെറുതേ
ദൂരേക്കുനീ പോയെങ്കിലും
ചില്ലാകുമീ വെണ്‍കുപ്പിയില്‍
തെരുതെരെ നുരയുമീ മതിമതി വെയിലൊരു
ചെറുപത നുരയുക
ജാലകം.........
Movie/Album name: Padaleeputhram
Artists