Kodiyuduthittum

1981
Lyrics
Language: Malayalam

കോടിയുടുത്തിട്ടും ഓണക്കിളി നിന്റെ
ഓടക്കുഴല്‍കൂടി തന്നേ പോ
പൂക്കുന്നൊരുക്കുവാന്‍ പൂപോരാ നാലു
കാക്കപ്പൂ നീ നുള്ളിത്തന്നേ പോ

തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ
തൃച്ചംബരത്തൊന്നു കയറീട്ടുവാ
തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ
തൃച്ചംബരത്തൊന്നു കയറീട്ടുവാ

വഴിയില്‍ മാവേലിയെക്കണ്ടെന്നാല്‍
തിരുവോണനാളില്‍ച്ചേര്‍ന്നുണ്ണാന്‍ വാ
വഴിയില്‍ മാവേലിയെക്കണ്ടെന്നാല്‍
തിരുവോണനാളില്‍ച്ചേര്‍ന്നുണ്ണാന്‍ വാ
Movie/Album name: Archana Teacher
Artists