Karivandolam

2013
Lyrics
Language: Malayalam

എടീ പെണ്ണേ നിന്റെ ചുണ്ടില്‍
തേന്‍ നുകര്‍ന്നോട്ടെ ഞാന്‍ വണ്ടായി
ഹേയ് പയ്യാ വേണ്ടാ വേണ്ടാ
ആരും കാണ്ടാലോ നാണമാ

കരിവണ്ടോളം കുട്ടിക്കുറുമ്പി
നല്ല തേനൂറും പച്ചക്കരിമ്പേ
(കരിവണ്ടോളം )
കരിവളയോളം തുള്ളിത്തുളുമ്പി
ഒരു വഴിയോരം നീ ഉലച്ചു വാ
(എടീ പെണ്ണേ )

കട്ടെടുത്ത പട്ടുനൂല് കോര്‍ത്തെടുത്തു താ
പാതിരാവും പാല്‍പ്പുഴയും നീന്തി നീന്തി വാ
ഹായ്...
കാതിലോലക്കമ്മലായി പാതിമെയ്യ് താ
അകത്തെടുത്ത സ്വപ്നമൊക്കെ പങ്കുവച്ചു താ
പനിനീരാകും മാറിടം
അഴകേറും ചുണ്ടിട
ആദ്യഹര്‍ഷപുളകമേകുമോ
കണിമഞ്ഞാകും കണ്ണിണയില്‍
നിറമേകും കവിളിടം
നിലാവലിഞ്ഞു തേന്‍ നിറഞ്ഞുവോ
(എടീ പെണ്ണേ )
ഛി പോടാ

കം മൈ ബേബി കമോണ്‍ മൈ ബൈബി
വെന്‍ യുഹാവ് ഗോട്ടിട്ട് അയാം യൂവര്‍ ലവിംഗ്

പൊന്നണിഞ്ഞ മോഹമൊക്കെ പീലി വീശി വാ
മുത്തണിഞ്ഞ കാല്‍ച്ചിലമ്പ് മുട്ടി മുട്ടി വാ
ഹാ...
നെഞ്ചിലാകെ നാണമായി പൂത്തുലഞ്ഞുവോ
ദാഹമാര്‍ന്ന രാത്രീലൊക്കെ വീണമീട്ടിയോ
മഴവില്ലാകും പൂവിലും കനലേകും മുള്ളിലും
വാര്‍ത്തിങ്കള്‍ പ്രണയഭരിതമോ
വെണ്‍ശംഖാകും സന്ധ്യയില്‍
വിധുവാകും ശലഭവും
ഇണക്കമോടെ ചാഞ്ഞുറങ്ങിയോ
(എടീ പെണ്ണേ )
Movie/Album name: Progress Report
Artists