Muthu Muthu Radhe

2018
Lyrics
Language: Malayalam

പ്രഥമ സമാഗമം ലജ്ജിതയാ
പടുചാടുശതൈരനുകൂലം
മൃദുമധുരസ്മിത ഭാഷിതയായ്
ശിഥിലീകൃത ജഘന ദുകൂലം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ആ ആ

മുത്തുമണി രാധേ മുത്തു മുത്തു രാധേ
പുത്തിലഞ്ഞി പൂത്തു എത്തിയീ വസന്തം
നിന്റെ പാദരേണു തേടിടുന്നു ഞാനീ
മൺവരമ്പു തോറും കണ്മറഞ്ഞതെന്തേ

മുത്തുമണി രാധേ മുത്തു മുത്തു രാധേ
പുത്തിലഞ്ഞി പൂത്തു എത്തിയീ വസന്തം
നിന്റെ പാദരേണു തേടി വന്നു ഞാനീ
മൺവരമ്പു തോറും കണ്മറഞ്ഞതെന്തേ

എൻവേണുഗാനം കേൾപ്പതില്ല നീയെൻ
അന്തരംഗരാഗം തൊട്ടെടുത്തുമില്ല
എൻവേണുഗാനം കേൾപ്പതില്ല നീയെൻ
അന്തരംഗരാഗം തൊട്ടെടുത്തുമില്ല
നീയൊളിച്ചുവെക്കും വർണ്ണമയിൽപീലി
ചൂടിയെൻ മോഹം താരിടുമോ
നീയൊളിച്ചുവെക്കും വർണ്ണമയിൽപീലി
ചൂടിയെൻ മോഹം താരിടുമോ
മുകിൽമാറി മഴവില്ലും തെളിയാറായി

മുത്തുമണി രാധേ സരിഗരിസ പധനിധപ ഗമധപ മഗരിഗസാ

പൊൻവളയൂരി നീ വെൺകൊലുസൂരി നീ
സ്വരമിയലാതെയെങ്ങോ പോയി
പൊൻവളയൂരി നീ വെൺകൊലുസൂരി നീ
സ്വരമിയലാതെയെങ്ങോ പോയി
ചന്ദനഗന്ധം വഴിയും നിന്നുടെ
പരിമൃദുമേനിയെൻ വഴി കാട്ടീടും
ചന്ദനഗന്ധം വഴിയും നിന്നുടെ
പരിമൃദുമേനിയെൻ വഴി കാട്ടീടും
കുളിർ കാറ്റിൽ പുളകം പോൽ പുണരും നിന്നെ

മുത്തുമണി രാധേ മുത്തു മുത്തു രാധേ
പുത്തിലഞ്ഞി പൂത്തു എത്തിയീ വസന്തം

രാധേ രാധേ രാധേകൃഷ്ണാ രാധേകൃഷ്ണാ രാധേ
രാധേകൃഷ്ണാ രാധേ രാധേകൃഷ്ണാ രാധേ
രാധേ രാധേ രാധേകൃഷ്ണാ
Movie/Album name: Thattumpurathu Achuthan
Artists