കാറ്റേ നീ തോറ്റു പോയേ തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍ ഇല്ല നിനക്കു കരുത്തില്ല വന്ന വഴിക്കേ പോ
വെള്ളയുടുത്തു വീഴാലരിപ്പാടത്തു വെള്ളമനക്കാതെ കണ്ണുമടച്ചു തപസ്സു നടിക്കുന്ന സന്യാസി കൊക്കച്ചാ കുഞ്ഞു മത്സ്യങ്ങളെ കൊത്തി വിഴുങ്ങണ കൊച്ചു മിടുക്കനല്ലേ നിന്റെയിറച്ചി കൊതിക്കും വെടിക്കാരു വന്നു പുറകിലായി പറന്നോ വേഗം
രാത്തിരി നേരത്തു പാത്തു പതുങ്ങനെ കള്ളനാം വവ്വാലേ കള്ളും കുടത്തില്‍ നുഴഞ്ഞു കയറി നീ കട്ടു കുടിക്കുമല്ലോ പേരയ്ക്കാകള്ളാ കാരയ്ക്കാകള്ളാ വേലത്തരങ്ങള്‍ കൊള്ളാം ഞങ്ങടെ മാവിനടുത്തെങ്ങാന്‍ വന്നാല്‍ കല്ലാണു സമ്മാനം കടന്നോ ദൂരെ