നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ എൻ ഹൃദയം.... ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ് നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ... നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ....
പുലരികളുടെ കതിരിൻ ഒളി തഴുകിയ മൗനത്തിൻ ചിറകടിയിനി നീ കേൾക്കാമോ.... ഒരു മറുമൊഴിയിതളിൻ നിറമെഴുതിയ സ്നേഹത്തിൻ ഹിമകണികകൾ നീ ഏകാമോ.... വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ കൊതിയാർന്ന മനവുമായ് ഇന്നൊഴുകിടുന്നു ഞാനിതിലേ... ഏതു നിമിഷവും എൻ നിനവുകൾ വിലോലമായ് നിനക്കായ് ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ... നീലശലഭമേ നീ അണയുമോ...എന്നരുമയായ് എന്നരികിൽ സ്വപ്നവനികയിൽ വസന്തവുമായ് തിരയുന്നിതാ....