Swargam Thurannu

2015
Lyrics
Language: English

Swargam thurannu mannil pirannu
Maalakhageetham unarnnu...(2)
Thoomanju peythu pookkal virinju
Krismasin ravunarnnu
Shanthi shanthi shanthi shanthi
Gaanam paadam ravil
Shanthi shanthi shanthi shanthi
Neram vannee mannil
(swargam ...)

Paalmanamulloraa punchiri paithalee
Paathiraa manjil piranna neram...(2)
Thaaraganagal thaarattu paaduvaan
Thaazheyee pulkkudilolamethi
Thaazhe pulkkudilolamethi
Shanthi shanthi shanthi shanthi
Gaanam paadam ravil
Shanthi shanthi shanthi shanthi
Neram vannee mannil
(swargam ...)

Ponnomalunniyaay ullil pirannu nee
Jeevante swapnam pakaranna neram...(2)
Manjil chirakukal enne thalodave
Aanandageetham ettupaadi
Shanthi shanthi shanthi shanthi
Gaanam paadam ravil
Shanthi shanthi shanthi shanthi
Neram vannee mannil
Language: Malayalam

സ്വര്‍ഗ്ഗം തുറന്നു മണ്ണില്‍ പിറന്നു
മാലാഖഗീതം ഉണര്‍ന്നു...(2)
തൂമഞ്ഞു പെയ്തു പൂക്കള്‍ വിരിഞ്ഞു
ക്രിസ്മസിന്‍ രാവുണര്‍ന്നു
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
(സ്വര്‍ഗ്ഗം തുറന്നു...)

പാല്‍മണമുള്ളൊരു പുഞ്ചിരിപ്പൈതലീ
പാതിരാ മഞ്ഞില്‍ പിറന്ന നേരം...(2)
താരാഗണങ്ങള്‍ താരാട്ടു പാടുവാന്‍
താഴെയീ പുല്‍ക്കുടിലോളമെത്തി
താഴെ പുല്‍ക്കുടിലോളമെത്തി
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
(സ്വര്‍ഗ്ഗം തുറന്നു...)

പൊന്നോമലുണ്ണിയായ്‌ ഉള്ളില്‍ പിറന്നു നീ
ജീവന്‍റെ സ്വപ്നം പകര്‍ന്ന നേരം...(2)
മഞ്ഞിന്‍ ചിറകുകള്‍ എന്നെ തലോടവേ
ആനന്ദഗീതം ഏറ്റുപാടി
ആനന്ദഗീതം ഏറ്റുപാടി
ശാന്തി ശാന്തി ശാന്തി ശാന്തി
ഗാനം പാടാം രാവില്‍
ശാന്തി ശാന്തി ശാന്തി ശാന്തി
നേരം വന്നീ മണ്ണില്‍
Movie/Album name: Mariyam Mukku
Artists