Sapthaswara Mandalameri

1992
Lyrics
Language: English

Sapthaswara mandalameri
Samgeethappoomazha thoovi
Anuraagam ninnazhakil
Mohaparaagam pakarumpol
Mazhavillinu nooru nirangal
Nirameyyil nooru vasantham
Manathaarilaakeyorunmaadam
(sapthaswara mandalameri...)

Ninnomal chenchodiyil kandu
Ponnarali poomottin naanam (2)
Sheelaanthikkompathetho
Kili padum kummippaattaay
Ninte mounam maayunna neram
Mohana sandhyaa manthrangalil
Aananda then mozhiyunarukayaay
(sapthaswara mandalameri...)

Kaamanakal konchi varum neram
Nin mizhiyil njaanunarum neram (2)
Srumgaara chanthamorungum
Pathinezhin paruvakkaattil
Thaalavrundam viriyunna neeril
Maadakamolunna jalakeliyil
Pranayamanicheppu kilungukayaay
(sapthaswara mandalameri...)
Language: Malayalam

സപ്തസ്വരമണ്ഡലമേറി സംഗീതപ്പൂമഴ തൂവി
അനുരാഗം നിന്നഴകിൽ മോഹപരാഗം പകരുമ്പോൾ
മഴവില്ലിനു നൂറു നിറങ്ങൾ നിറമെയ്യിൽ നൂറു വസന്തം
മനതാരിലാകെയൊരുന്മാദം
(സപ്തസ്വര...)

നിന്നോമൽ ചെഞ്ചൊടിയിൽ കണ്ടൂ
പൊന്നരളിപ്പൂമൊട്ടിൻ നാണം (2)
ശീലാന്തിക്കൊമ്പത്തേതോ കിളിപാടും കുമ്മിപ്പാട്ടായ്
നിന്റെ മൗനം മായുന്ന നേരം
മോഹന സന്ധ്യാമന്ത്രങ്ങളിൽ
ആനന്ദത്തേൻ മൊഴിയുണരുകയായ്
(സപ്തസ്വര...)

കാമനകൾ കൊഞ്ചി വരും നേരം
നിൻ മിഴിയിൽ ഞാനുണരും നേരം (2)
ശൃംഗാരചന്തമൊരുങ്ങും പതിനേഴിൻ പരുവക്കാറ്റിൽ
താലവൃന്ദം വിരിയുന്ന നീരിൽ
മാദകമോലുന്ന ജലകേളിയിൽ
പ്രണയമണിച്ചെപ്പുകിലുങ്ങുകയായ്
(സപ്തസ്വര...)
Movie/Album name: Ayalathe Addeham
Artists