Ee maathra than sugandhamettu nee Varnna shalabhamaay maariyenkilo... Pookkumee lathaavanangalil Swayam marannu nee paariyenkilo... Rithukkalaakeyum vasanthamaayidum Ninakku maathramaay marandamekidum ee raavil.... Aalolam kaattile poomanam poovile then kanam Aareyo kaathirunnu.... Vennilaa cholayil munthiri vallikal Manjuneer thooki ninnu... Nee varum neravum nokki ee raakkili Thooval kudanju ninnu... Aa ha haa ha haa ha ha haa Ahaa ha ha haa ha haa... Haha haa.....
Language: Malayalam
കാറ്റിലെ പൂമണം പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു.... വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ മഞ്ഞുനീർ തൂകി നിന്നു.... നീ വരും നേരവും നോക്കി ഈ രാക്കിളി തൂവൽ കുടഞ്ഞു നിന്നു... കാറ്റിലെ പൂമണം പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു....
നിദ്രയിൽ നുറുങ്ങുവെട്ടമായ് നിറങ്ങൾ വീശി നീ പുണർന്നുവെങ്കിലോ... സ്നേഹമേ ഉണർന്നു പാടുമോ എന്നു കാതിൽ നീ ചൊല്ലിയെങ്കിലോ.... നിനക്കു മാത്രമായ് കിനാക്കൾ പെയ്തിടും തളിർ മരങ്ങളിൽ കുളിർ പടർന്നിടും ഈ രാവിൽ... ആലോലം കാറ്റിലെ പൂമണം പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു.... വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ മഞ്ഞുനീർ തൂകി നിന്നു....
ഈ മാത്രതൻ സുഗന്ധമേറ്റു നീ വർണ്ണശലഭമായ് മാറിയെങ്കിലോ... പൂക്കുമീ ലതാവനങ്ങളിൽ സ്വയം മറന്നു നീ പാറിയെങ്കിലോ... ഋതുക്കളാകെയും വസന്തമായിടും നിനക്കു മാത്രമായ് മരന്ദമേകിടും ഈ രാവിൽ.... ആലോലം കാറ്റിലെ പൂമണം പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു.... വെണ്ണിലാച്ചോലയിൽ മുന്തിരിവള്ളികൾ മഞ്ഞുനീർ തൂകി നിന്നു.... നീ വരും നേരവും നോക്കി ഈ രാക്കിളി തൂവൽ കുടഞ്ഞു നിന്നു... ആഹഹാ അഹാഹഹാ ആഹഹ ആഹഹാ..... അഹഹാ.....