Ennum ente kannin kaavyamaay Kannil ponnurukkum naalaamaay (2) Ee niranja nenchamennum Premadaahalolamaakum Laasyamaadum ee nilaavum devadaasiyaay Mancheraathu kannadachu jaalakangalaaradachu Kaattu kondu vanna pookkal ee raathri Manchathilennum virikkatte (nenchinullil...)
Language: Malayalam
നെഞ്ചിനുള്ളിൽ കൂടു വെയ്ക്കാൻ പോരുമോ ഇതിനുള്ളിൽ ചൂടു പറ്റാൻ പോരുമോ അന്തരംഗമാകെയും എന്തു സ്വപ്നസൗരഭം ആ വികാരധാരയാണെൻ പ്രേമഗീതകം (നെഞ്ചിനുള്ളിൽ...)
പുൽകാം വന്നു രാവിൻ ഗീതമായ് ഉള്ളിൽ പൂത്ത പൂവും തേനുമായ് (2) പൂനിലാവിലാടിയാടി അന്തി വല്ലി പൂത്തുവല്ലോ ആ സുഗന്ധതീർഥമാടി കാത്തു നില്പൂ ഞാൻ ചന്ദ്രലേഖ മേഘവാതിൽ ചാരി നിന്നു പുഞ്ചിരിച്ചു മഞ്ഞണിഞ്ഞ പൂവിനുള്ളിൽ കാണാൻ കൊതിക്കും കിനാവായ് മറഞ്ഞു (നെഞ്ചിനുള്ളിൽ...)
എന്നും എന്റെ കണ്ണിൻ കാവ്യമായ് കണ്ണിൽ പൊന്നുരുക്കും നാളമായ് (2) ഈ നിറഞ്ഞ നെഞ്ചമെന്നും പ്രേമദാഹ ലോലമാകും ലാസ്യമാടും ഈ നിലാവും ദേവദാസിയായ് മൺ ചെരാത് കണ്ണടച്ചു ജാലകങ്ങളാരടച്ചു കാറ്റു കൊണ്ടു വന്ന പൂക്കൾ ഈ രാത്രി മഞ്ചത്തിലെന്നും വിരിക്കട്ടെ (നെഞ്ചിനുള്ളിൽ...)