Kunkumam vilkkunna Sandhye

1982
Lyrics
Language: English

Kunkumam vilkkunna sandhye
Thamizhakathethiya manke
Thennal mayangum manalorangalil
Ninne kaanaan enthu rasam..

Ninte vaarmudi pole vanka samudram ilakunnu
Ninte swaasalayangal enteyullil nirayunnu
Onnaakum nammal onnaakum ee varnna manjariyil
Varnna manjariyil
(kunkumam..)

Ninte thirukkural kettu neeyidum kolangal kandu
Ninte raagaanjaliyil ente swapnam vidarnnu
Onnaakum nammal onnaakum ee aardra neelimayil
Aardra neelimayil
(kunkumam..)
Language: Malayalam

(പു) കുങ്കുമം വില്‍ക്കുന്ന സന്ധ്യേ തമിഴകത്തെത്തിയ മങ്കേ
തെന്നല്‍ മയങ്ങും മണലോരങ്ങളില്‍
നിന്നെ കാണാന്‍ എന്തു രസം (2)

(പു) നിന്റെ വാര്‍മുടി പോലെ വങ്കസമുദ്രം ഇളകുന്നു (2)
(സ്ത്രീ) നിന്റെ ശ്വാസലയങ്ങള്‍ എന്റെയുള്ളില്‍ നിറയുന്നു
(പു) ഒന്നാകും നമ്മള്‍ ഒന്നാകും ഈ വര്‍ണ്ണ മഞ്ജരിയില്‍
(സ്ത്രീ) വര്‍ണ്ണ മഞ്ജരിയില്‍

((പു) കുങ്കുമം വില്‍ക്കുന്ന)

(പു) നിന്റെ തിരുക്കുറള്‍ കേട്ടു നീയിടും കോലങ്ങള്‍ കണ്ടു (2)
(സ്ത്രീ) നിന്റെ രാഗാഞ്ജലിയില്‍ എന്റെ സ്വപ്നം വിടര്‍ന്നു
(പു) ഒന്നാകും നമ്മള്‍ ഒന്നാകും ഈ ആര്‍ദ്ര നീലിമയില്‍
(സ്ത്രീ) ആര്‍ദ്ര നീലിമയില്‍

((പു) കുങ്കുമം വില്‍ക്കുന്ന)
Movie/Album name: Maruppacha
Artists