Kaathukolka Njangale

1962
Lyrics
Language: English

Kaathukolka njangale paradevathe
Kaalthalir vanangunnu karunaamaye
Athalokke neenguvan kanivekane
Chitha soukyamaaluvaan thunayaakane

Neyvilakku vechidaam nerchakal kazhichidam
Thechimaala charthinjangal pooja cheythidam
Thettukal porukkane nervazhikal kattane
Mattorasrayam jagathil aaraanamme

Nithyavum bhajichidam ningunangal paadidam
Nisthulaprabhamaye namaskarichidam
Kanmizhi thurakkane kaniviyannu nokkane
Kanmashangal neekkiyennum pottename
Language: Malayalam

കാത്തുകൊള്‍ക ഞങ്ങളേ പരദേവതേ
കാല്‍ത്തളിര്‍ വണങ്ങുന്നു കരുണാമയേ
അത്തലൊക്കെ നീങ്ങുവാന്‍ കനിവേകണേ
ചിത്തസൌഖ്യമാളുവാന്‍ തുണയാ‍കണേ

നെയ്‌വിളക്കുവെച്ചിടാം നേര്‍ച്ചകള്‍ കഴിച്ചിടാം
തെച്ചിമാലചാര്‍ത്തി ഞങ്ങള്‍ പൂജചെയ്തിടാം
തെറ്റുകള്‍ പൊറുക്കണേ നേര്‍വഴികള്‍ കാട്ടണേ
മറ്റൊരാശ്രയം ജഗത്തില്‍ ആരാണമ്മേ?

നിത്യവും ഭജിച്ചിടാം നിന്‍ ഗുണങ്ങള്‍ പാടിടാം
നിസ്തുലപ്രഭാമയേ നമസ്കരിച്ചിടാം
കണ്മിഴി തുറക്കണേ കനിവിയന്നു നോക്കണേ
കന്മഷങ്ങള്‍ നീക്കിയെന്നും പോറ്റേണമേ
Movie/Album name: Veluthambi Dalawa
Artists